UPDATES

വായന/സംസ്കാരം

രാജ്യത്തെ ആദ്യ ട്രാൻസ്ജെൻഡർ സാഹിത്യ സംഗമം കൊല്‍ക്കത്തയില്‍

ലൈംഗികമായി പാർശ്വവത്കരിക്കപ്പെട്ട ഒരു സമൂഹത്തിന് തങ്ങളുടെ സര്‍ഗ്ഗവൈഭവം പ്രദർശിപ്പിക്കുന്നതിന് ശക്തമായ ഒരു വേദിയായി സാഹിത്യ സമ്മേളനം മാറും

ട്രാൻസ്ജെൻഡറുകളുടെ സര്‍ഗ്ഗശേഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ സാഹിത്യ സംഗമം അടുത്തമാസം കൊല്‍ക്കത്തയില്‍വച്ച് നടക്കും. ട്രാൻസ്ജെൻഡർ എഴുത്തുകാരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ഒരു സവിശേഷമായ സംരംഭമാണെന്നും, ഒരു സർക്കാർ പരിപാടിയല്ലെന്നും, എഴുത്തുകാരിയും രാജ്യത്തെ ആദ്യ ട്രാൻസ്ജെൻഡർ കോളേജ് പ്രിൻസിപ്പലുമായ മനാബി ബന്ദോപാധ്യായ പറഞ്ഞു.

ലൈംഗികമായി പാർശ്വവത്കരിക്കപ്പെട്ട ഒരു സമൂഹത്തിന് തങ്ങളുടെ സര്‍ഗ്ഗവൈഭവം പ്രദർശിപ്പിക്കുന്നതിന് ശക്തമായ ഒരു വേദിയായി സാഹിത്യ സമ്മേളനം മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ‘ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയിലെ അംഗമെന്ന നിലയില്‍, ഞങ്ങള്‍ക്കിടയിലെ ശാസ്ത്രജ്ഞന്മാര്‍ക്കും എഴുത്തുകാര്‍ക്കുമെല്ലാം തങ്ങള്‍ക്കും ഭാവനയും സർഗ്ഗാത്മകതയുമൊക്കെ ഉണ്ടെന്ന് തെളിയിക്കേണ്ടിയിരിക്കുന്നു. ഞങ്ങള്‍ക്കും സ്വപ്നങ്ങളുണ്ട്. സാഹിത്യ അക്കാദമി വലിയൊരു പ്ലാറ്റ്ഫോമാണ്. അതുകൊണ്ടുതന്നെ സമൂഹത്തെ ചിലതൊക്കെ ബോധ്യപ്പെടുത്താനുള്ള ഒരവസരമായാണ് ഞാനിതിനെ കാണുന്നത്’ അക്കാദമി ഉപദേശക സമിതിയിലെ അംഗം കൂടിയായ മനാബി ബന്ദോപാധ്യായ പറഞ്ഞു.

എന്നാല്‍ പരിപാടി സംഘടിപ്പിക്കേണ്ട വേദിയെകുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുരത്തുവിടുമെന്ന് സമിതി അംഗങ്ങള്‍ വ്യക്തമാക്കി. ബംഗാള്‍ ഗവണ്മെന്‍റിന്‍റെ സഹായം തേടാതെയാണ് സവിശേഷമായ സാഹിത്യ സമ്മേളനം സംഘടിപ്പിക്കുന്നത്.

IANS

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍