UPDATES

വായന/സംസ്കാരം

നമ്മള്‍ ഓര്‍മ്മയില്‍ വയ്‌ക്കേണ്ടതെന്താണ്? നോബല്‍ പുരസ്‌കാര ജേതാവ് കസുവോ ഇഷിഗുരോയുടെ പ്രസംഗം

തന്റെ മാസ്റ്റര്‍പീസ് കൃതി പൂര്‍ത്തിയാക്കാന്‍ സംഗീതജ്ഞനായ ടോം വെയ്റ്റ്‌സ് എങ്ങനെ സഹായിച്ചുവെന്ന് വ്യക്തമാക്കുകയാണ് ഇഷിഗുരോ ഇവിടെ

ഒരു റോക്ക് സംഗീതജ്ഞനാകണമെന്നായിരുന്നു നോബല്‍ പുരസ്‌കാര ജേതാവായ കസുവോ ഇഷിഗുരോയുടെ ആഗ്രഹം. തന്റെ മാസ്റ്റര്‍പീസ് കൃതി പൂര്‍ത്തിയാക്കാന്‍ സംഗീതജ്ഞനായ ടോം വെയ്റ്റ്‌സ് എങ്ങനെ സഹായിച്ചുവെന്ന് വ്യക്തമാക്കുകയാണ് ഇഷിഗുരോ ഇവിടെ. 1979കളില്‍ തന്നെ കണ്ടിരുന്നെങ്കില്‍ സാമൂഹികമോ വര്‍ഗ്ഗീയമോ ആയി തന്നെ വേര്‍തിരിക്കാന്‍ ആര്‍ക്കും സാധിക്കുമായിരുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്. അന്ന് അദ്ദേഹത്തിന് 24 വയസ്സായിരുന്നു.

കാഴ്ചയില്‍ ജപ്പാന്‍കാരനെപ്പോലെ ആയിരുന്നെങ്കിലും ബ്രിട്ടനില്‍ കാണുന്ന ഭൂരിപക്ഷം ജപ്പാന്‍കാരെയും പോലെയായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. തോളറ്റം വരെയും മുടി നീട്ടി വളര്‍ത്തിയിരുന്നു. സ്‌റ്റൈലന്‍ താടി വളര്‍ത്തിയിരുന്നു. എന്റെ ഉച്ചാരണം തെക്കന്‍ ഇംഗ്ലണ്ടിലെ രാജ്യങ്ങളിലേത് പോലെയായിരുന്നു. ഹിപ്പി കാലഘട്ടത്തിന്റെ എല്ലാ സ്വാധീനങ്ങളും എനിക്കുണ്ടായിരുന്നു. ബോബ് ദിലന്റെ സംഗീതവും ഹോളണ്ടിന്റെ ഫുട്‌ബോളുമാണ് ഞങ്ങള്‍ അന്ന് ഏറെയും ചര്‍ച്ച ചെയ്തത്.

ഒരു ഗിത്താറും ഒരു പോര്‍ട്ടബിള്‍ ടൈപ്പ് റൈറ്ററും മാത്രമായാണ് നോര്‍ഫോര്‍ക്കിലെ ഒറ്റമുറിയില്‍ ഞാന്‍ താമസമാക്കിയത്. മനസില്‍ മുഴുവന്‍ സംഗീതമായിരുന്നു. എന്റെ വീട്ടുടമ മുപ്പത് വയസ്സായ ഒരു വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ അടുത്തിടെയാണ് ഉപേക്ഷിച്ച് പോയത്. നഷ്ടസ്വപ്‌നങ്ങളുടെ പ്രേതങ്ങളെക്കൊണ്ട് നിറഞ്ഞതായിരുന്നു അദ്ദേഹത്തിന് ആ വീട്. എന്നെ തീര്‍ത്തും അവഗണിക്കുന്ന സമീപനമാണെങ്കിലും ഞാന്‍ അദ്ദേഹത്തെ നിരീക്ഷിച്ചുകൊണ്ടിരുന്നു. ഈസ്റ്റ് ആംഗ്ലിയയിലെ ഒരുവര്‍ഷ ബിരുദാനന്തര ബിരുദ കോഴ്‌സിന്റെ ഭാഗമായാണ് അവിടെയെത്തിയത്. ആഴ്ചയില്‍ രണ്ട് തവണ മാത്രമാണ് അവിടേക്ക് യൂണിവേഴ്‌സിറ്റിയില്‍ പോകേണ്ടിയിരുന്നത്.

ഒരു എഴുത്തുകാരന്റെ മുറിയാണെന്ന് ഒരിക്കലും തോന്നിക്കാത്ത വിധത്തിലുള്ളതായിരുന്നു ആ മുറി. വേനല്‍ക്കാലത്തിന് മുമ്പായി രണ്ട് ചെറുകഥകള്‍ അവിടെയിരുന്ന് എനിക്ക് എഴുതി തീര്‍ക്കാന്‍ സാധിച്ചു.

പ്രസംഗത്തിന്റെ പൂര്‍ണമായ വീഡിയോ താഴെ കാണാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍