UPDATES

വീഡിയോ

പാതിരാത്രിയിൽ പോസ്റ്ററൊട്ടിക്കുന്നവർക്കെന്ത് കാനായി, എന്ത് ബി ഡി ദത്തൻ…?

കഴിഞ്ഞ ദിവസങ്ങളിൽ പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിന് സമീപമുള്ള മതിലുകളിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെയും സാംസ്‌കാരിക സംഘടകളുടെയും ഉൾപ്പടെയുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു

തിരുവനന്തപുരം നഗരത്തിലെ ചുവരുകളെ സൗന്ദര്യവത്കരിച്ച പദ്ധതിയായിരുന്നു ആർട്ടീരിയ. കാനായി കുഞ്ഞിരാമൻ, ബി ഡി ദത്തൻ ഉൾപ്പടെയുള്ള പ്രമുഖരുടെ ചിത്രങ്ങൾ ചുവരുകളെ പ്രൗഢമാക്കി. 2015 ൽ ടൂറിസം വകുപ്പും ടൂറിസം പ്രൊമോഷൻ കൗൺസിലും ചേർന്ന് തയ്യാറാക്കിയ പദ്ധതിയിൽ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, കനകക്കുന്ന്, മസ്‌ക്കറ്റ് ഹോട്ടൽ, ടൂറിസം ഡയറക്ടറേറ്റ്, എൽ എം എസ് ഉൾപ്പടെയുള്ള സ്ഥലങ്ങളിലെ ചുവരുകൾ കലാസൃഷ്ടികളാൽ നിറഞ്ഞു.

എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിന് സമീപമുള്ള മതിലുകളിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെയും സാംസ്‌കാരിക സംഘടകളുടെയും ഉൾപ്പടെയുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനെതിരെ പൊതുസമൂഹത്തിൽ നിന്നും വലിയ വിമർശനങ്ങളാണ് ഉയർന്നത്. പിന്നീട് തിരുവനന്തപുരം മേയർ വി കെ പ്രശാന്തിന്റെ നേതൃത്വത്തിൽ പോസ്റ്ററുകൾ നീക്കം ചെയ്തു. ആർട്ടീരിയ പദ്ധതിയുടെ മുൻ ചെയർമാനും അന്നത്തെ ജില്ലാ കളക്ടറുമായ ബിജു പ്രഭാകർ അഴിമുഖത്തോട് സംസാരിക്കുന്നു.

ഷഹീന്‍ ഇബ്രാഹിം

ഷഹീന്‍ ഇബ്രാഹിം

Multi-Media journalist with Azhimukham

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍