UPDATES

ഗ്രീസ് സാമ്പത്തിക മാന്ദ്യം രൂപയെ പ്രതികൂലമായി ബാധിച്ചേക്കാം

ഗ്രീസ് സാമ്പത്തിക പ്രതിസന്ധി രൂപയെ പ്രതികൂലമായി  ബാധിച്ചേക്കാമെന്നു ഭാരതീയ റിസര്‍വ് ബാങ്ക് മേധാവി രഘുറാം രാജന്‍ അഭിപ്രായപ്പെട്ടു. യൂറോപ്യന്‍ രാജ്യങ്ങളുമായി ഇന്ത്യക്ക് പരിമിതമായ വ്യാപാര ബന്ധങ്ങളേ ഉള്ളുവെങ്കിലും പ്രതിസന്ധി ഇന്ത്യന്‍ രൂപയുടെ മൂല്യത്തേയും ബാധിക്കാന്‍ സാധ്യത ഉണ്ടെന്ന് അദ്ദേഹം അറിയിച്ചു.

ശക്തമായ സാമ്പത്തിക മൂല്യങ്ങളും വിദേശ കരുതല്‍ മൂലധനവും ഇന്ത്യക്ക് സ്ഥിരമായി നിലനിര്‍ത്താന്‍ കഴിയുന്നതിനാലും അത്രത്തോളം പ്രയാസം നേരിടേണ്ടി വരില്ലെന്നും ,  ഡോളറിനു സമാന്തരവും സ്ഥിരവും ആയ ഒരു നിലവാരമാണ് ഇപ്പോള്‍ രൂപയ്ക്ക് ഉള്ളതെന്നും എന്നാല്‍ കരുതലോടെ നീങ്ങേണ്ടിയിരിക്കുന്നു എന്നും രഘുറാം രാജന്‍ പറഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍