UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്വിറ്റ്‌സര്‍ലന്റുകാര്‍ക്ക് ചാകര, എല്ലാ പൗരന്‍മാര്‍ക്കും 1.7 ലക്ഷം രൂപ മാസം തോറും സര്‍ക്കാര്‍ നല്‍കും

അഴിമുഖം പ്രതിനിധി

പൗരന്‍മാര്‍ക്ക് മാസം 2,500 ഡോളര്‍ വീതം ശമ്പളം നല്‍കാനുള്ള നിര്‍ദ്ദേശം സ്വിസ് സര്‍ക്കാര്‍ പരിഗണിക്കുന്നു. ജൂണ്‍ അഞ്ചിന് ഈ നിര്‍ദ്ദേശത്തിനുമേല്‍ സര്‍ക്കാര്‍ റഫറണ്ടം നടത്തുന്നുണ്ട്. എല്ലാ പൗരന്‍മാര്‍ക്കും ഉറപ്പായും സാമ്പത്തിക സഹായം നല്‍കുന്ന ലോകത്തിലെ ഏക രാജ്യമായി മാറാനുള്ള തയ്യാറെടുപ്പിലാണ് സ്വിറ്റ്‌സര്‍ലന്റ്.

ഏത് തൊഴില്‍ ചെയ്യുന്നുവെന്ന പരിഗണന കൂടാതെ 2,500 ഫ്രാങ്ക് പ്രായപൂര്‍ത്തിയായ എല്ലാ സ്വിസ് പൗരന്‍മാര്‍ക്കും നല്‍കുകയെന്നതാണ് നിര്‍ദ്ദേശം. കുട്ടികള്‍ക്ക് 625 ഫ്രാങ്കും ലഭിക്കും. സ്വിസ് നാണയമായ ഫ്രാങ്കിന്റെ ഡോളറുമായുള്ള വിനിമയ മൂല്യം തുല്യമാണ്. ഒരു ഫ്രാങ്കിന് ഒരു ഡോളര്‍ ലഭിക്കും.

വര്‍ഷം 200 ബില്ല്യണ്‍ ഡോളറിന്റെ ചെലവാണ് ഈ പദ്ധതി പ്രകാരം ലഭിക്കുക. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഈ നിര്‍ദ്ദേശത്തോട് എതിര്‍പ്പുണ്ട്. 2014-ലെ കണക്കനുസരിച്ച് പ്രതിശീര്‍ഷ വരുമാനത്തില്‍ ലോകത്തില്‍ അഞ്ചാം സ്ഥാനത്താണ് സ്വിറ്റ്‌സര്‍ലന്റ്. 85,617 ഡോളറാണ് അവരുടെ പ്രതിശീര്‍ഷ വരുമാനം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍