UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിവാദ ഇപിഎഫ് നികുതി നിര്‍ദ്ദേശം പിന്‍വലിച്ചു

അഴിമുഖം പ്രതിനിധി

ജീവനക്കാര്‍ വിരമിക്കുമ്പോള്‍ ലഭിക്കുന്ന ഇപിഎഫ് തുകയുടെ അറുപത് ശതമാനത്തിന് നികുതി ഏര്‍പ്പെടുത്തി കൊണ്ടുള്ള ബജറ്റ് നിര്‍ദ്ദേശം രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങിയതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. ഇന്ന് ലോകസഭയെ കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെറ്റ്‌ലി അറിയിച്ചതാണ് ഇക്കാര്യം.

പ്രതിപക്ഷത്തെ കൂടാതെ ബിജെപിയുടെ രാഷ്ട്രീയ മാതാവായ ആര്‍ എസ് എസില്‍ നിന്നും സംഘപരിവാര്‍ തൊഴിലാളി സംഘടനയായ ബിഎംഎസില്‍ നിന്നും മോദി സര്‍ക്കാരിന് രൂക്ഷ വിമര്‍ശനമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. കഴിഞ്ഞയാഴ്ചയാണ് കേന്ദ്രം ബജറ്റില്‍ ഈ നിര്‍ദ്ദേശം അവതരിപ്പിച്ചത്.

ഏപ്രില്‍ ഒന്നിനുശേഷം ഇപിഎഫില്‍ നിക്ഷേപിക്കുന്ന തുകയുടെ അറുപത് ശതമാനത്തിനാണ് കേന്ദ്രം നികുതി ഏര്‍പ്പെടുത്തിയത്. ഈ തുക ആനുവിറ്റി അല്ലെങ്കില്‍ പെന്‍ഷന്‍ ഫണ്ടില്‍ നിക്ഷേപിച്ചാല്‍ നികുതി ഈടാക്കില്ലെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. അഞ്ച് വര്‍ഷം തുടര്‍ച്ചയായി സര്‍വ്വീസുള്ള ജീവനക്കാര്‍ പിഎഫ് തുക പിന്‍വലിക്കുമ്പോള്‍ മുഴുവന്‍ തുകയും നികുതി രഹിതമായിരുന്നു ഇതുവരേയും.

നികുതി പിന്‍വലിക്കുന്നതില്‍ പ്രധാനമന്ത്രി മോദി തീരുമാനം എടുക്കുമെന്ന് ജെറ്റ്‌ലി പറഞ്ഞിരുന്നു. ഇപ്പോള്‍ ഈ നികുതി നിര്‍ദ്ദേശം പിന്‍വലിക്കാമെന്നും നിര്‍ദ്ദേശം സൂക്ഷ്മമായി പരിശോധിക്കാമെന്നും മോദി നിര്‍ദ്ദേശിച്ചതായി റിപ്പോര്‍ട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍