UPDATES

demon-etisation

കറന്‍സി അസാധുവാക്കല്‍ പുരോഗമനമെങ്കില്‍ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്യുന്നതും പുരോഗമനപരം; മുന്‍ ബിജെപി മന്ത്രി അരുണ്‍ ഷൂരി

‘കറന്‍സി അസാധുവാക്കല്‍ പുരോഗമന നടപടി ആണെങ്കില്‍ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്യുന്നതും പുരോഗമനപരമാണ്’, 500, 1000 രൂപ പിന്‍വലിച്ച നരേന്ദ്ര മോദി സര്‍ക്കാരിന്റെ നടപടിയെ പരിഹസിച്ച് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ അരുണ്‍ഷൂരി. കള്ളപ്പണം തടയാനുള്ള നീക്കം അതിഗംഭീരമാണ്. എന്നാല്‍ യാതൊരു ആലോചനയുമില്ലാതെ എടുത്ത നടപടിയാണ് ഇതെന്നും ഷൂരി പറഞ്ഞു. മോദി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനാണ് മുന്‍ ബി ജെ പി നേതാവ് കൂടിയായ അരുണ്‍ഷൂരി.  എന്‍ ഡി ടിവിക്ക് നല്കിയ അഭിമുഖത്തിലാണ് അരുണ്‍ ഷൂരി ഗവണ്‍മെന്‍റിനെതിരെ കടുത്ത വിമര്‍ശനമുന്നയിച്ചത്.

വീഡിയോ കാണാം; 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍