UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേന്ദ്രത്തിന് വീണ്ടും സുപ്രീം കോടതിയുടെ പ്രഹരം; അരുണാചലിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പുനഃസ്ഥാപിച്ചു

അഴിമുഖം പ്രതിനിധി

അരുണാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ പിരിച്ചുവിട്ടത് നിയമവിരുദ്ധമെന്ന് സുപ്രീംകോടതി. സര്‍ക്കാരിന്റെ അനുമതിയില്ലാതെ നിയമസഭാ സമ്മേളനം വിളിച്ച നടപടി തെറ്റെന്നും സുപ്രീംകോടതി വിലയിരുത്തി. ഗവര്‍ണറുടെ നടപടി സുപ്രീം കോടതി റദ്ദാക്കി.

ഉത്തരാഖണ്ഡിലേറ്റ് തിരിച്ചടിക്കു പിന്നാലെ കേന്ദ്ര സര്‍ക്കാരിനേറ്റ് അടുത്ത പ്രഹരമാണ് അരുണാചല്‍ പ്രദേശില്‍ നിന്നും കിട്ടിയിരിക്കുന്നത്.

കഴിഞ്ഞ ഡിസംബറില്‍ 21 കോണ്‍ഗ്രസ് എംഎല്‍എമാരും ബിജെപിയിലേക്ക് കൂറുമാറി അവരുടെ 11 എംഎല്‍എമാരു ചേര്‍ന്ന് സ്പീക്കറെ ഇംപീച്ച് ചെയ്യുകയായിരുന്നു. രണ്ടു സ്വതന്ത്രരും ഇവര്‍ക്കൊപ്പം ചേര്‍ന്നു. ഇതോടെയാണ് ഭരണം പ്രതിസന്ധിയിലായത്. എന്നാല്‍ സ്പീക്കറെ ഇംപീച്ച് ചെയ്യാന്‍ എംഎല്‍എമാര്‍ കൂടിയതേ നിയമസഭയില്‍ ആയിരിന്നില്ല, പകരും ഒരു സ്വകാര്യഹോട്ടലിലായിരുന്നു. സഭ വിളിക്കാന്‍ അവകാശമുള്ള സര്‍ക്കാരിനെ മറികടന്ന് ഗവര്‍ണര്‍ സഭയ്ക്കു പുറത്ത് നിയമസഭ സമ്മേളനം വിളിച്ചു ചേര്‍ക്കുകയായിരുന്നു. ഈ നടപടിയാണ് ഇപ്പോള്‍ സുപ്രിം കോടതി റദ്ദ് ചെയ്തിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍