UPDATES

ദി മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസ്; 20 വര്‍ഷത്തിനുശേഷം അരുന്ധതി റോയിയുടെ നോവല്‍ വരുന്നു

അഴിമുഖം പ്രതിനിധി

ബുക്കര്‍ പുരസ്‌കാര ജേതാവായ എഴുത്തുകാരി അരുന്ധതി റോയിയുടെ പുതിയ നോവല്‍ വരുന്നു. ദി മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസ് എന്നു പേരിട്ടിരിക്കുന്ന നോവല്‍ യുകെയില്‍ ഹാമിഷ് ഹാമില്‍ട്ടന്‍ പ്രസിദ്ധീകരിക്കും. പെന്‍ഗ്വിന്‍ ആയിരിക്കും നോവല്‍ ഇന്ത്യയില്‍ പ്രസിദ്ധീകരിക്കുന്നത്. അരുന്ധതി തന്നെയാണ് തന്റെ പുതിയ പുസ്തകത്തെയും പ്രസാധകരെയും കുറിച്ച് അറിയിച്ചത്.

അരുന്ധതി റോയിയുടെ പുസ്തകത്തിന്റെ പ്രസാധരാകാന്‍ കഴിയുന്നതില്‍ സന്തഷത്തോടൊപ്പം അതൊരു ബഹുമതിയായും അനുഭവപ്പെടുന്നതായി ഹാമിഷ് ഹാമില്‍ട്ടണ്‍ ഡയറക്ടര്‍ സിമോണ്‍ പ്രോസര്‍ അഭിപ്രായപ്പെട്ടു. നോവലിന്റെ രചനയെ കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചും അസാധരണം എന്നാണു പറയേണ്ടത്. പുതുമയുള്ള ഭാഷയില്‍ ജീവിതത്തെ അതിന്റെ ശ്രേഷഠതയോടും തന്മയീഭാവത്തോടും ഉള്‍ച്ചേര്‍ത്ത് അവതരിപ്പിച്ചിരിക്കുന്നു; പ്രോസര്‍ പറയുന്നു.

അരുന്ധതി റോയിയുടെ ലിറ്ററി ഏജന്റായ ഡേവിഡ് ഗോഡ്വിന്റെ അഭിപ്രായം ഇത്തരമൊരു നോവല്‍ എഴുതാന്‍ അരുന്ധതിക്കു മാത്രമെ കഴിയൂ എന്നാണ്. അകൃത്രിമമായ ഒന്ന്. 20 വര്‍ഷങ്ങള്‍ക്കുശേഷമുള്ള അവരുടെ നോവലാണ്. ഇത്രയും നാളത്തെ കാത്തിരിപ്പിന് തീര്‍ച്ചയായും ഒരു മൂല്യമുണ്ടാകും; ഗോഡ്വിന്‍ പറയുന്നു.

1997ല്‍ മാന്‍ ബുക്കര്‍ പുരസ്‌കാരം നേടിയ ഗോഡ് ഓഫ് സ്‌മോള്‍ തിംഗ്‌സിനുശേഷം അരുന്ധതി റോയി എഴുതുന്ന നോവലാണ് ദി മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍