UPDATES

അരുന്ധതി റോയിയും ദേശീയ അവാര്‍ഡ് തിരിച്ചു നല്‍കുന്നു

അഴിമുഖം പ്രതിനിധി

എഴുത്തുകാരിയും സാംസ്‌കാരിക പ്രവര്‍ത്തകയുമായ അരുന്ധതി റോയിയും ദേശീയ അവാര്‍ഡ് തിരിച്ചു നല്‍കുന്നു. എഴുത്തുകാരും സിനിമാ പ്രവര്‍ത്തകരും അക്കാദമിക വിദഗ്ദ്ധരും നേതൃത്വം നല്‍കുന്ന രാഷ്ട്രീയ മുന്നേറ്റത്തിന്റെ ഭാഗമാകാന്‍ ദേശീയ അവാര്‍ഡ് തിരിച്ചു നല്‍കുന്നതില്‍ അഭിമാനിക്കുന്നുവെന്ന് അവര്‍ പറഞ്ഞു. ഇന്‍ വിച്ച് ആനീ ഗിവ്‌സ് ഇറ്റ് ദോസ് ഒണ്‍സ് എന്ന സിനിമയുടെ തിരക്കഥയ്ക്ക് 1989-ലാണ് അവര്‍ക്ക് മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചത്. ‘ഇത് എല്ലാ അര്‍ത്ഥത്തിലും രാഷ്ട്രീയമാണ്. അതിന്റെ ഭാഗമാകുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. കൂടാതെ ഇന്ന് ഈ രാജ്യത്ത് നടക്കുന്നതില്‍ ലജ്ജിക്കുകയും ചെയ്യുന്നു,’ അരുന്ധതി പറഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍