UPDATES

ട്രെന്‍ഡിങ്ങ്

ജയ്റ്റ്‌ലി തിരുവനന്തപുരത്ത്: കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട് സന്ദര്‍ശിച്ചു

രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതും അടുത്തയാഴ്ച കേരളത്തിലെത്തും.

കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ദേശീയതലത്തില്‍ തന്നെ സിപിഎം – ബിജെപി പോരു മുറുകുന്നതിനിടെ കേന്ദ്ര മന്ത്രി അരുണ്‍ ജയ്റ്റ്‌ലി തിരുവനന്തപുരത്തെത്തി. സിപിഎമ്മിനും സംസ്ഥാന സര്‍ക്കാരിനുമെതിരെ ജയ്റ്റ്‌ലി ആഞ്ഞടിച്ചു. എതിരാളികളെ ഇല്ലാതാക്കുന്ന സിപിഎമ്മിന്റെ രാഷ്ട്രീയ നയം സര്‍ക്കാര്‍ നടപ്പാക്കുകയാണ്. ഏറ്റവും ക്രൂരമായ തരത്തിലാണ് രാജേഷിന്റെ കൊലപാതകം. രാജ്യത്തിന്റെ ശത്രുക്കള്‍ പോലും ഇത്തരം ക്രൂരത ചെയ്യില്ല – പൊതുയോഗത്തില്‍ അരുണ്‍ ജയ്റ്റ്‌ലി അഭിപ്രായപ്പെട്ടു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, എംപിമാരായ നളിന്‍കുമാര്‍ കട്ടീല്‍, കേരളത്തിലെ എന്‍ഡിഎ വൈസ് ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖര്‍, റിച്ചാര്‍ഡ് ഹേ, ഒ.രാജഗോപാല്‍ എംഎല്‍എ, വി. മുരളീധരന്‍, എം.ടി.രമേശ്, പി.സി. തോമസ് തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു. ശ്രീകാര്യത്ത് കൊല്ലപ്പെട്ട ആര്‍എസ്എസ് കാര്യവാഹക് രാജേഷിന്റെ വീട് ജയ്റ്റ്‌ലി സന്ദര്‍ശിച്ചു. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതും അടുത്തയാഴ്ച കേരളത്തിലെത്തും.

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ കൊലപാതകം, തിരുവന്തപുരത്തെ തുടര്‍ച്ചയായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയേയും ഡിജിപിയേയും വിളിച്ചുവരുത്തിയ ഗവര്‍ണറുടെ അസാധാരണ നടപടി, ഇതിനെല്ലാം പിന്നാലെ കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നത് പരിഗണിക്കണമെന്ന ആര്‍എസ്എസിന്റെ നിലപാട് – ഇത്തരത്തില്‍ കേന്ദ്ര ഭരണത്തിന് നേതൃത്വം നല്‍കുന്ന ബിജെപിയും സംസ്ഥാന ഭരണത്തിന് നേതൃത്വം നല്‍കുന്ന സിപിഎമ്മും തമ്മിലുള്ള സംര്‍ഷവും രാഷ്ട്രീയ തര്‍ക്കവും കലുഷിതമാകുന്നതിനിടെയാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദേശപ്രകാരം ജയ്റ്റ്‌ലിയെത്തിയിരിക്കുന്നത്.

രാജേഷിന്റെ വീട് സന്ദര്‍ശിക്കുന്നതിനൊപ്പം എട്ട് മാസം മുന്‍പ് നടന്ന സംഘര്‍ഷത്തില്‍ പരുക്കേറ്റ മറ്റൊരു പ്രവര്‍ത്തകന്റെ വീട്ടിലും ജയ്റ്റ്‌ലി പോകുന്നുണ്ട്. സി.പി.എം അക്രമങ്ങളില്‍ പരുക്കേറ്റതായി പറയുന്നവരുടെ സംഗമത്തിലും പങ്കെടുത്ത ശേഷം വൈകിട്ടോടെ അദ്ദേഹം ഡല്‍ഹിക്ക് മടങ്ങും. ഒരു വശത്ത് സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് രാഷ്ട്രീയ കൊലപാതകങ്ങളെ ആയുധമാക്കിയുള്ള ബി.ജെ.പി നേതാക്കളുടെ സന്ദര്‍ശനം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍