UPDATES

അരുവിക്കരയില്‍ വോട്ടെടുപ്പ്

അഴിമുഖം പ്രതിനിധി

രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്ന അരുവിക്കര ഉപതെരഞ്ഞെടുപ്പിന്റെ പോളിങ് തുടങ്ങി. രാവിലെ വോട്ടെടുപ്പ് ഏഴിന് തുടങ്ങിയ അരുവിക്കരയില്‍ ആദ്യ രണ്ടു മണിക്കൂറിനുള്ളില്‍ തന്നെ 17 ശതമാനം പോളിങ് രേഖപ്പെടുത്തി. എട്ട് പഞ്ചായത്തുകളിലേയും 153 ബൂത്തുകളില്‍ കനത്ത മഴയെ കൂട്ടാക്കാതെ എത്തിയ വോട്ടര്‍മാരുടെ നീണ്ടനിരയുണ്ട്. കേരളത്തിന്റെ രാഷ്ട്രീയത്തിന്റെ ഗതി എങ്ങോട്ടാണെന്ന് അരുവിക്കരയിലെ വോട്ടര്‍മാര്‍ വോട്ടിങ് മെഷീനില്‍ രേഖപ്പെടുത്തുമ്പോള്‍ ഇരുമുന്നണികളും ബിജെപിയും വിജയ പ്രതീക്ഷയിലാണ്. ആകെ 16 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. വിജയം ഉറപ്പാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎസ് ശബരിനാഥനും പോളിംഗ് ശതമാനം ഉയര്‍ന്നത് നല്ലതാണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിജയകുമാറും തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളതെന്ന് ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാലും മാധ്യമങ്ങളോട് പ്രതികരിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍