UPDATES

അരുവിക്കര;ശബരിനാഥന്3870 വോട്ടുകളുടെ ലീഡ്

അഴിമുഖം പ്രതിനിധി

അരുവിക്കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലില്‍ യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി കെ ശബരിനാഥിന് 3870 വോട്ടുകളുടെ ലീഡ്. ശബരിനാഥിന് 20430 വോട്ടുകളും എം വിജയകുമാറിന് 16135 ഉം ഒ രാജഗോപാലിന് 10966 വോട്ടുകളുമാണ് ഇപ്പോള്‍ നേടിയിരിക്കുന്നത്. 56 ബൂത്തുകളുടെ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞു. ആര്യനാട് പഞ്ചായത്തിലെ വോട്ടുകളാണ് ഇപ്പോള്‍ എണ്ണുന്നത്. അന്തിമഫലം പത്തരയോടുകൂടി വ്യക്തമാകും. തൊളിക്കോട്, വിതുര ഗ്രാമപഞ്ചായത്തുകളിലെ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞു. രണ്ടിടത്തും ശബരീനാഥിന് ലീഡ്. തൊളിക്കോട് പഞ്ചായത്തില്‍ ബിജെപി കഴിഞ്ഞ തവണത്തേക്കാള്‍ മൂന്നിരട്ടി വോട്ടുകള്‍ നേടി. എല്‍ഡിഎഫ് കോട്ടകളില്‍ ശബരീനാഥിന് നേട്ടം.നോട്ട നാലാം സ്ഥാനത്ത്. പി സി ജോര്‍ജ്ജിന്റെ അഴിമതി വിരുദ്ധ സ്ഥാനാര്‍ത്ഥി കെ ദാസ് അഞ്ചാം സ്ഥാനത്തുമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍