UPDATES

അരുവിക്കരയില്‍ ശബരിനാഥിന് വിജയം

അഴിമുഖം പ്രതിനിധി

അരുവിക്കരയില്‍ യുഡിഎഫിന്‌ വിജയം. യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി കെ ശബരിനാഥിന് 10128 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്. ശബരിനാഥിന് 56448 വോട്ടുകളും എം വിജയകുമാറിന് 46320 ഉം ഒ രാജഗോപാലിന് 34145 വോട്ടുകളുമാണ് ഇപ്പോള്‍ നേടിയിരിക്കുന്നത്. 154 ബൂത്തുകളാണ് മൊത്തമുള്ളത്. പൂവച്ചല്‍ പഞ്ചായത്തിലെ വോട്ടുകളാണ് ഇപ്പോള്‍ എണ്ണുന്നത്.അന്തിമഫലം പത്തരയോടുകൂടി വ്യക്തമാകും. അരുവിക്കര, വെള്ളനാട്‌, ഉഴമലയ്ക്കല്‍, ആര്യനാട്,തൊളിക്കോട്, വിതുര ഗ്രാമപഞ്ചായത്തുകളിലെ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞു. നാലിടത്തും ശബരീനാഥിന് ലീഡ്.അരുവിക്കരയില്‍ എല്‍ഡിഎഫിന് ലീഡ്. തൊളിക്കോട് പഞ്ചായത്തില്‍ ബിജെപി കഴിഞ്ഞ തവണത്തേക്കാള്‍ മൂന്നിരട്ടി വോട്ടുകള്‍ നേടി. എല്‍ഡിഎഫ് കോട്ടകളില്‍ ശബരീനാഥിന് നേട്ടം.നോട്ട നാലാം സ്ഥാനത്ത്. നോട്ടയ്ക്ക് 1430 വോട്ടുകള്‍ ലഭിച്ചു.
പി സി ജോര്‍ജ്ജിന്റെ അഴിമതി വിരുദ്ധ സ്ഥാനാര്‍ത്ഥി കെ ദാസ് അഞ്ചാം സ്ഥാനത്തുമാണ്. 1197 വോട്ടുകള്‍ മാത്രമാണ് ദാസിന് ലഭിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍