UPDATES

വിജയം കാര്‍ത്തികേയനുള്ള ആദരാഞ്ജലിയാണ് ഉമ്മന്‍ചാണ്ടി, ന്യൂനപക്ഷ പ്രീണനം കാരണമെന്ന് വിഎസ്

അഴിമുഖം പ്രതിനിധി

അരുവിക്കരയിലെ ജനം കാര്‍ത്തികേയന് നല്‍കിയ ഏറ്റവും വലിയ ആദരാഞ്ജലിയാണ് ഉപതെരഞ്ഞെടുപ്പിലെ ശബരീനാഥന്റെ വിജയമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അരുവിക്കരയിലെ വിജയം ഭരണത്തുടര്‍ച്ചയുടെ സൂചനയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ യുഡിഎഫ് ന്യൂനപക്ഷ പ്രീണനം നടത്തിയെന്നും അത് ബിജെപിക്ക് ഗുണം ചെയ്തുവെന്നും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും പറഞ്ഞു. അതിനാലാണ് യുഡിഎഫ് ജയിച്ചതെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു. 

ജനങ്ങളുടെ വിജയാണ് അരുവിക്കരയിലേത് എന്ന് കെ എസ് ശബരീനാഥന്‍ പറഞ്ഞു. യുഡിഎഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതു കൊണ്ടാണ് ഇത്തരമൊരു ഭൂരിപക്ഷം ലഭിക്കാന്‍ കാരണം. അച്ഛനെ സ്‌നേഹിച്ചവരുടെ വിജയാണിതെന്നും അദ്ദേഹം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍