UPDATES

ഗുലാംഅലിയെ ദല്‍ഹിയിലേക്ക് സ്വാഗതം ചെയ്ത് അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാര്‍

Avatar

അഴിമുഖം പ്രതിനിധി

ശിവസേനയുടെ പ്രതിഷേധത്തെ തുടര്‍ന്ന് മുംബയിലെ സംഗീതപരിപാടി ഉപേക്ഷിക്കേണ്ടി വന്ന പാകിസ്താനി സംഗീതഞ്ജന്‍ ഗുലാംഅലിയുടെ പരിപാടി രാജ്യ തലസ്ഥാനത്ത് നടത്താന്‍ സ്വാഗതം ചെയ്ത് അരവിന്ദ് കെജ്രിവാള്‍ നേതൃത്വം നല്‍കുന്ന ആംആദ്മിപാര്‍ട്ടി സര്‍ക്കാര്‍. സംഗീതത്തിന് അതിരുകളില്ല എന്ന് പറഞ്ഞു കൊണ്ടാണ് ആപ് സര്‍ക്കാര്‍ അലിയെ സ്വാഗതം ചെയ്തത്. മുംബയില്‍ ഗുലാംഅലിയെ പാടാന്‍ അനുവദിക്കാത്തത് സങ്കടകരമാണ് എന്ന് ദല്‍ഹി സാംസ്‌കാരിക മന്ത്രി കപില്‍ മിശ്ര ട്വീറ്റ് ചെയ്തു. ഞാന്‍ അദ്ദേഹത്തെ സംഗീത പരിപാടി നടത്താന്‍ ദല്‍ഹിയിലേക്ക് സ്വാഗതം ചെയ്യുന്നു, അദ്ദേഹം കുറിച്ചു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍