UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കെജ്രിവാള്‍ കഴിഞ്ഞവര്‍ഷം ഓഫീസിലെത്തിയത് രണ്ടുദിവസമെന്ന് കപില്‍ മിശ്ര

ഏറ്റവും കുറച്ച് സമയം ജോലി ചെയ്യുകയും ഏറ്റവും കൂടുതല്‍ അവധിയെടുക്കുകയും ചെയ്യുന്നതും അദ്ദേഹം തന്നെയാണെന്നും മിശ്ര

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി പുറത്താക്കപ്പെട്ട മന്ത്രി കപില്‍ മിശ്ര. കെജ്രിവാള്‍ കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത് രണ്ട് ദിവസം മാത്രമാണെന്ന് മിശ്ര ആരോപിച്ചു.

അഴിമതി ആരോപണങ്ങള്‍ തുടര്‍ച്ചയായി ഉയരുകയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളില്‍ റെയ്ഡ് നടക്കുകയും ചെയ്യുമ്പോള്‍ കെജ്രിവാള്‍ ജനങ്ങളുടെ മുന്നില്‍ വരാതെ വീട്ടില്‍ ഒളിച്ചിരിക്കുകയാണെന്നും മിശ്ര ആരോപിച്ചു. രാജ്യത്തെ മറ്റ് മുഖ്യമന്ത്രിയുമായി താരതമ്യം ജനങ്ങളുമായി ഏറ്റവും കുറച്ച് ഇടപഴകുന്ന വ്യക്തിയാണ് കെജ്രിവാള്‍. ഏറ്റവും കുറച്ച് സമയം ജോലി ചെയ്യുകയും ഏറ്റവും കൂടുതല്‍ അവധിയെടുക്കുകയും ചെയ്യുന്നതും അദ്ദേഹം തന്നെയാണെന്നും മിശ്ര ആരോപിക്കുന്നു.

മുഖ്യമന്ത്രിയാണെങ്കിലും സ്വന്തമായി യാതൊരു വകുപ്പുകളും അദ്ദേഹം കൈകാര്യം ചെയ്യുന്നില്ല. അധികം വൈകാതെ രാജ്യത്തെ ഏറ്റവുമധികം അഴിമതിക്കേസുകളുള്ള മുഖ്യമന്ത്രിയായി കെജ്രിവാള്‍ മാറും. തന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് മിശ്രയുടെ പുതിയ ആരോപണങ്ങള്‍.

ഡല്‍ഹിയിലെ ആംആദ്മി പാര്‍ട്ടി സര്‍ക്കാരിലെ ജലവകുപ്പ് മന്ത്രിയായിരുന്ന മിശ്ര ആ സ്ഥാനത്തുനിന്നും നീക്കം ചെയ്യപ്പെട്ടതോടെ മുഖ്യമന്ത്രി നിരവധി ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ടു. ഡല്‍ഹി മന്ത്രി സത്യേന്ദ്ര ജയിനില്‍ നിന്നും കെജ്രിവാള്‍ രണ്ട് കോടി രൂപ കൈക്കൂലി വാങ്ങിയെന്നത് ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണ് ഇദ്ദേഹം ഉന്നയിച്ചത്. ആംആദ്മി പാര്‍ട്ടി നേതാക്കളുടെ വിദേശ യാത്ര സംബന്ധിച്ചും ഇദ്ദേഹം ആരോപണം ഉന്നയിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍