UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലവ്‌ലി ഘര്‍ വാപ്പസി: കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന അര്‍വിന്ദര്‍ സിംഗ് കോണ്‍ഗ്രസില്‍ തിരിച്ചെത്തി

അര്‍വീന്ദര്‍ സിംഗ് ലവ്‌ലി തിരിച്ചെത്തിയതില്‍ വളരെയധികം സന്തോഷമുണ്ടെന്നും സ്വന്തം വീട് തന്നെയാണ് നല്ലതെന്ന് അദ്ദേഹം തിരിച്ചറിഞ്ഞെന്നും ഡല്‍ ഹി മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഷീല ദീക്ഷിത് ട്വിറ്ററില്‍ കുറിച്ചു.

കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്ന അര്‍വീന്ദര്‍ സിംഗ് ലവ്‌ലി കോണ്‍ഗ്രസില്‍ തിരിച്ചെത്തി. ഡല്‍ഹിയില്‍ വച്ചാണ് ലവ്‌ലി കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത് തന്നെ സംബന്ധിച്ച് ഒട്ടും സന്തോഷമുള്ള കാര്യമായിരുന്നില്ല എന്ന് ലവ്‌ലി പറഞ്ഞു. ആ തീരുമാനം തെറ്റായിരുന്നു. ആശയപരമായി എനിക്ക് ഒരു തരത്തിലും യോജിക്കാന്‍ കഴിയുന്ന ഇടത്തല്ല എത്തിയത്. അര്‍വീന്ദര്‍ സിംഗ് ലവ്‌ലി തിരിച്ചെത്തിയതില്‍ വളരെയധികം സന്തോഷമുണ്ടെന്നും സ്വന്തം വീട് തന്നെയാണ് നല്ലതെന്ന് അദ്ദേഹം തിരിച്ചറിഞ്ഞെന്നും ഡല്‍ ഹി മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഷീല ദീക്ഷിത് ട്വിറ്ററില്‍ കുറിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍