നിലവിൽ പാർട്ടിയുടെ ഔദ്യോഗിക അക്കൗണ്ടിൽ 7,000 ഫോളോവേഴ്‌സുണ്ട്.
സാമൂഹികമാധ്യമങ്ങളാണ് പുതിയ കാലത്ത് രാഷ്ട്രീയ പാർട്ടികൾക്ക് ഏറ്റവും മികച്ച് പ്രചാരണായുധം. അതു കൊണ്ട് തന്നെ നവ മാധ്യമങ്ങളിലെ പ്രചാരണത്തിന് വലിയ പ്രാധാന്യമാണ് പാർട്ടികൾ നൽകി വരുന്നത്. ട്വിറ്റർ, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങി എല്ലാ മേഖലകളിലും രാഷ്ട്രീയ പാര്‍ട്ടികൾ തങ്ങളുടേതായ ഇടവും സൃഷ്ടിക്കുന്നുണ്ട്.
എന്നാൽ വ്യത്യസ്ഥമാവുകയാണ് ഹൈദരാബാദ് എംപി അസദുദ്ദീൻ ഒവൈസിയുടെ പാർട്ടി. യുവാക്കളുടെ ഹരമായ ടിക് ടോക്കിലാണ് അദ്ദേഹത്തിന്റെ പാർട്ടി അക്കൗണ്ട് ആരംഭിച്ചിട്ടുള്ളത്. ഇതോടെ ടിക് ടോക്കിൽ അക്കൊണ്ടുള്ള ഇന്ത്യയിലെ ആദ്യ രാഷ്ട്രീയ പാർട്ടിയാവുകയാണ് ആൾ ഇന്ത്യ മജിലിസ് ഇ ഇത്തിഹാദ് ഉൾ മുസ്ലിമീൻ (എഐഎംഐഎം).
20 കോടി ഇന്ത്യക്കാർക്കാണ് ടിക് ടോക്കിൽ അക്കൗണ്ടുള്ളത്. 2019 ലെ ആദ്യ പകുതിയിൽ ഫേസ്ബുക്കിനെയും പിന്തള്ളിയാണ് ടിക് ടോക്ക് ഒന്നാം സ്ഥാനത്തേക്ക് എത്തിയതിന് പിന്നാലെയാണ് എഐഎംഐഎം ടിക് ടോക്കിൽ സാന്നിധ്യം ഉറപ്പിക്കുന്നത്. ജനപ്രിയ സോഷ്യൽ മീഡിയ ആപ്ലിക്കേഷനിലൂടെ യുവ പ്രേക്ഷകരിലേക്ക് എത്തിച്ചേരുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം. നിലവിൽ പാർട്ടിയുടെ ഔദ്യോഗിക അക്കൗണ്ടിൽ 7,000 ഫോളോവേഴ്‌സുണ്ട്. അപ്ലിക്കേഷനിൽ ഇതുവരെ അപ്‌ലോഡുചെയ്‌ത 75 ഓളം വീഡിയോകളിൽ 60,000 ലധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്.