UPDATES

പതഞ്ജലി പരസ്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നത്; അഡ്വര്‍ടൈസിങ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ

അഴിമുഖം പ്രതിനിധി

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്ന പതഞ്ജലി, എല്‍.ജി, ലെനോവൊ, റിനോള്‍ട്ട്, ഗോദ്റേജ്, പേടിഎം, പോളിസിബസാര്‍, നാപ്ടോള്‍, ഐ.ബി.ഐ. ബി. ഒ, യൂബര്‍ തുടങ്ങിയ കമ്പനികള്‍ക്കെതിരെ അഡ്വര്‍ടൈസിങ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (എ.എസ്.സി.ഐ) റിപ്പോര്‍ട്ട്. രാംദേവിന്റെ പതഞ്ജലി ഉള്‍പ്പടെയുള്ള കമ്പനികള്‍ തെറ്റായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച പരസ്യങ്ങളാണ് പ്രസിദ്ധീകരിക്കുന്നതെന്നാണ് എ.എസ്.സി.ഐ കണ്ടെത്തിയിരിക്കുന്നത്.

നിലവില്‍ പതഞ്ജലിയ്‌ക്കെതിരെയാണ് ഏറ്റവും കൂടുതല്‍ പരാതികള്‍ വന്നിരിക്കുന്നത്. പതഞ്ജലി ജ്യൂസ്, എനര്‍ജി ബാര്‍, ജീര ബിസ്‌ക്കറ്റ്, കച്ചി ഗനി കടുകെണ്ണ എന്നിവയുടെ പ്രചരണത്തിനു വേണ്ടിയുള്ള പരസ്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് എ.എസ്.സി.ഐയുടെ കസ്റ്റമര്‍ കംപ്ലൈന്‍ഡ്സ് കൗണ്‍സില്‍ കണ്ടെത്തിയത്.

ഈ വര്‍ഷം ജൂണ്‍ വരെയുള്ള പ്രധാന 159 പരസ്യങ്ങളില്‍ 98 പരാതികളാണ് എ.എസ്.സി.ഐക്ക് വന്നിരിക്കുന്നത്. ഇതില്‍ 39 എണ്ണം വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടതും, 25 എണ്ണം ആരോഗ്യ മേഖലയും വ്യക്തിഗത ഉല്‍പ്പന്നങ്ങളും, പത്തിനൊന്ന് ഭക്ഷണ പാനീയ ഉല്‍പ്പന്നങ്ങള്‍, ആറ് ഇ-കോമേഴ്‌സ്, 17 മറ്റു വിഭാഗത്തില്‍പ്പെട്ടതുമായിട്ടുള്ളതുമായ പരസ്യങ്ങളാണ് ഉള്‍പ്പെട്ടിരിക്കുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍