UPDATES

ഇന്ത്യയ്ക്ക് വിജയം, സംഗക്കാരയ്ക്ക് വിട

അഴിമുഖം പ്രതിനിധി

ശ്രീലങ്കയ്ക്ക് എതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വിജയം. ഇന്ത്യയുടെ 413 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക 134 റണ്‍സിന് പുറത്തായി. 278 റണ്‍സിന്റെ വമ്പന്‍ തോല്‍വിയാണ് സംഗക്കാരയുടെ വിടവാങ്ങല്‍ ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് നേരിട്ടത്. അഞ്ചാംദിനം രാവിലെ രണ്ടിന് 72 റണ്‍സിന് ബാറ്റിങ് പുനരാരംഭിച്ച ശ്രീലങ്കയുടെ ബാറ്റ്‌സ്മാന്‍മാര്‍ ഇന്ത്യയുടെ സ്പിന്‍ ആക്രമണത്തിന് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. ഇന്ത്യയുടെ സ്പിന്‍ കുന്തമുനയായ ആര്‍ അശ്വിന്‍ 42 റണ്‍സിന് അഞ്ചുവിക്കറ്റ് വീഴ്ത്തി. അമിത് മിശ്ര മൂന്ന് വിക്കറ്റും വീഴ്ത്തി. ആദ്യ ടെസ്റ്റില്‍ ശ്രീലങ്ക വിജയിച്ചിരുന്നു. മൂന്നാം ടെസ്റ്റ് ഈ മാസം 28-ന് ആരംഭിക്കും.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍