UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യ – പാക് പോരാട്ടം; സോഷ്യല്‍മീഡിയയുടെ വിഢിത്തം കാണാന്‍ താനില്ലെന്ന് സാനിയ മിര്‍സ

2017 ല്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലിന് ശേഷം ഇന്ത്യയും പാകിസ്താനും മുഖാമുഖം വരുന്നത് ആദ്യമായാണ്.

ഇന്ത്യ – പാക്കിസ്ഥാന്‍ മത്സരങ്ങള്‍ നടക്കുമ്പോഴെല്ലാം സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുന്നത് സര്‍വസാധാരണമാണ്. എപ്പോഴെല്ലാം ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയിട്ടുണ്ടോ അപ്പോഴെല്ലാം ചില വിവാദങ്ങളും ഉണ്ടായിട്ടുണ്ട്. അത് ചിലപ്പോള്‍ ആരാധകരുടെ ഭാഗത്തു നിന്നാവാം അല്ലെങ്കില്‍ താരങ്ങളുടെ ഭാഗത്തു നിന്നാകാം.

പാക്കിസ്ഥാന്‍ താരം ശുഐബ് മാലിക്കിനെ വിവാഹം കഴിച്ച ശേഷം ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുമ്പോഴെല്ലാം ടെന്നീസ് താരം സാനിയ മിര്‍സയും വിവാദങ്ങളില്‍ ഉള്‍പ്പെടാറുണ്ട്. എന്നാല്‍ ഇത്തവണ താന്‍ ഗര്‍ഭിണിയാണെന്നും വിശ്രമം ആവശ്യമാണെന്നും വിവാദങ്ങള്‍ക്കൊപ്പം സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് സാനിയയുടെ പ്രതികരണം. ആരാധകരുടെ ചോദ്യത്തിനും വിവാദങ്ങള്‍ക്കും പുറകെ പോയാല്‍ തനിക്ക് മാനസിക സമ്മര്‍ദം നേരിടേണ്ടി വരുമെന്നാണ് സാനിയ പറയുന്നത്.

പോരാട്ടം നടക്കാന്‍ മണിക്കൂറുകള്‍ ശേഷിക്കെ സോഷ്യല്‍ മീഡിയ വഴി വരുന്ന വിഢിത്തങ്ങള്‍ കാണാന്‍ താനില്ലെന്ന് സാനിയ ട്വിറ്ററില്‍ കുറിച്ചു. ഭര്‍ത്താവ് ഷുഐബ് മാലിക്കിന്റെ ടീം ഇന്ത്യയെ നേരിടുമ്പോള്‍ ആര്‍ക്കൊപ്പം നില്‍ക്കുമെന്ന പതിവ് ചോദ്യങ്ങളില്‍ നിന്ന് ഒഴിവാകുകയാണ് സാനിയ. സോഷ്യല്‍ മീഡിയയില്‍ നിന്ന് വരുന്ന വിഢിത്തരങ്ങള്‍ കേട്ടാല്‍ സാധാരണ മനുഷ്യരെ പോലും രോഗികളാക്കുമെന്നും ഇന്ത്യ പാക്ക് പോരാട്ടം ഒരു മത്സരം മാത്രമാണെന്നും അതിനെ അങ്ങനെ തന്നെ കണ്ടാല്‍ മതിയെന്നുമാണ് സാനിയ പറഞ്ഞത്. 2017 ല്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലിന് ശേഷം ഇന്ത്യയും പാകിസ്താനും മുഖാമുഖം വരുന്നത് ആദ്യമായാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍