UPDATES

കായികം

ഏഷ്യ കപ്പ്; ഇന്ത്യക്ക് വിജയത്തുടക്കം

Avatar

അഴിമുഖം പ്രതിനിധി

ഏഷ്യകപ്പ് ട്വന്റി-20 ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് വിജയത്തുടക്കം. ഇന്നലെ നടന്ന ഉത്ഘാടന മത്സരത്തില്‍ ആതിഥേയരായ ബംഗ്ലാദേശിനെ 45 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റി ചെയ്യാന്‍ നിയോഗിക്കപ്പെട്ട ഇന്ത്യയുടെ തുടക്കം ഒട്ടും നന്നായിരുന്നില്ല. 14.5 ഓവറിലെത്തുമ്പോള്‍ നാലു വിക്കറ്റിന് 97 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ. പക്ഷേ ഓപ്പണര്‍ രോഹിത് ശര്‍മയുടെ ശക്തമായ ചെറുത്തുനില്‍പ്പും ഹര്‍ദിക് പാണ്ഡ്യയുടെ തകര്‍പ്പനടികളും അവസാന ഓവറുകളില്‍ ടീമിന് കുതിപ്പു നല്കി. എന്നാല്‍ 19.3 ഓവറുകളിലെത്തുപ്പോഴേക്കും രോഹിത്തും ഹര്‍ദിക്ക് പാണ്ഡ്യയും ചേര്‍ന്ന് സ്‌കോര്‍ 158 ല്‍ എത്തിച്ചിരുന്നു. ഒടുവില്‍ ഇന്ത്യയുടെ ഇന്നിങ്ങ്‌സ് അവസാനിക്കുമ്പോള്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് നേടിയിരുന്നു. രോഹിത് 55 പന്തില്‍ നിന്ന് 83 റണ്‍സും പാണ്ഡ്യ 18 പന്തില്‍ നിന്നും 31 ഉം റണ്‍സ് നേടി. അവസാനപന്ത് സിക്‌സ് പായിച്ചാണ് ഇന്ത്യ 167 എന്ന സ്‌കോറിലെത്തിയത്. ബംഗ്ലാദേശിനുവേണ്ടി അല്‍അമിന്‍ ഹുസൈന്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍, മൊര്‍ത്താസ, മെഹമ്മദുളള, ഷാക്കിബ് ഉള്‍ ഹസന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

എന്നാല്‍ ഈ ടൂര്‍ണമെന്റിലെ തന്നെ ശക്തമായ ബോളിംഗ് നിരയായി കണക്കാക്കാവുന്ന ഇന്ത്യയുടെ പ്രത്യാക്രമണം ബംഗ്ലാദേശിന് ചെറുത്തുനില്‍ക്കാന്‍ കഴിഞ്ഞില്ല. 32 ബോളില്‍ 44 റണ്‍സെടുത്ത ശബീര്‍ റഹ്മാന് മാത്രമേ എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞുള്ളൂ. 20 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ ബംഗ്ലാദേശ് 121 റണ്‍സ് കളിയവസാനിപ്പിച്ചു. തിരിച്ചുവരവാഘോഷിക്കുന്ന നെഹ്‌റ തന്നെയാണ് ബൗളിംഗ് ആക്രമണത്തിന് നേതൃത്വം കൊടുത്തത്. നാലോവറില്‍ 23 റണ്‍സ് വിട്ടുകൊടുത്ത് നെഹ്‌റ മൂന്നു വിക്കറ്റ് നേടി. ജാസ്പ്രിത്, ഹര്‍ദിക്ക്, അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. രോഹിത്ത് ശര്‍മ്മയാണ് മാന്‍ ഓഫ് ദി മാച്ച്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍