UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അസിന്‍- രാഹുല്‍ വിവാഹം; ആദ്യക്ഷണക്കത്ത് അക്ഷയ് കുമാറിന്

അഴിമുഖം പ്രതിനിധി

മലയാളിയും ബോളിവുഡ് താരവുമായ അസിന്‍ തോട്ടുങ്കലും മൈക്രോമാസ് ഉടമ രാഹുല്‍ ശര്‍മയും തമ്മിലുള്ള വിവാഹത്തിന്റെ ആദ്യ ക്ഷണക്കത്ത് കിട്ടിയത് നടന്‍ അക്ഷയ് കുമാറിന്. രാഹുലിന്റെയും അസിന്റെയും ഏറ്റവും അടുത്ത സുഹൃത്താണ് അക്ഷയ്. അസിനും രാഹുലും തമ്മില്‍ പരിചയപ്പെടുന്നത് അക്ഷയ് കുമാര്‍ വഴിയാണ്.

തനിക്ക് വിവാഹ ക്ഷണക്കത്ത് കിട്ടിയ കാര്യം അക്ഷയ് ട്വീറ്റ് ചെയ്യുകയായിരുന്നു. എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളുടെ വിവാഹത്തിന്റെ ആദ്യക്ഷണക്കത്ത് സ്വീകരിക്കാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം, അക്ഷയ് ട്വിറ്ററില്‍ കുറിച്ചു. വിവാഹക്ഷണക്കത്തിന്റെ ചിത്രം സഹിതം വധുവരന്മാര്‍ക്ക് ആശംസകളും നേര്‍ന്നിട്ടുണ്ട് ബോളിവുഡിന്റെ ഖിലാഡി.

ഈ മാസം 23 ന് ആയിരിക്കും അസിന്റെയും രാഹുലിന്റെയും വിവാഹം എന്നറിയുന്നു. കുടുംബക്കാരും ഏറ്റവും അടുത്തസുഹൃത്തുക്കളും മാത്രമായിരിക്കും വിവാഹത്തില്‍ പങ്കെടുക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍