UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സഞ്ചാര്യയോഗ്യമായ റോഡില്ല; അസം മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ മൃതദേഹം കൊണ്ടുപോകാന്‍ സൈക്കിള്‍

സംഭവത്തില്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്

ആംബുലന്‍സ് വിളിക്കാന്‍ കയ്യില്‍ പണമില്ലാത്തതുകൊണ്ട് കിലോമീറ്ററോളം ഭാര്യയുടെ മൃതദേഹം തോളില്‍ ചുമന്നു നടന്ന ആദിവാസി യുവാവിന്റെ അവസ്ഥ രാജ്യം മുഴുവന്‍ ഞെട്ടലോടെ കണ്ടതാണ്. ഒഡീഷയിലെ ആ ആദിവാസി കുടുംബത്തിന്റെ അവസ്ഥയോട് ചേര്‍ന്നു നില്‍ക്കുന്നതാണ് അസമില്‍ നിന്നുള്ള ഈ വാര്‍ത്ത.

സഞ്ചാരയോഗ്യമായ റോഡ് ഇല്ലാത്തതിനാല്‍ സ്വന്തം സഹോദരന്റെ മൃതദേഹം ആശുപത്രിയില്‍ നിന്നും സൈക്കിള്‍ കെട്ടിവച്ചു കൊണ്ടുപോകേണ്ടി വരുന്ന യുവാവിന്റെ അവസ്ഥയാണ് ഈ വാര്‍ത്തയില്‍ പറയുന്നത്. മജുലി മണ്ഡലത്തില്‍ നിന്നാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബിജെപി മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ മണ്ഡലമാണ് മജുലി എന്നതാണ് ഇതിലെ ശ്രദ്ധേയമായ കാര്യം.

ഒരു പ്രാദേശിക ചാനലാണ് തന്റെ പതിനെട്ടുകാരായ സഹോദരന്റെ മൃതദേഹം സൈക്കിള്‍ കെട്ടിവച്ചു പോകുന്ന യുവാവിന്റെ അവസ്ഥ സംപ്രേക്ഷണം ചെയ്തത്. വാര്‍ത്ത പടര്‍ന്നതോടെ സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം ആശുപത്രിയില്‍വച്ചു മരിച്ച രോഗിയുടെ മൃതദേഹം ഗ്രാമത്തിലേക്ക് കൊണ്ടുപോകാന്‍ വാഹനം ഏര്‍പ്പാടാക്കാന്‍ തങ്ങള്‍ ശ്രമിച്ചെന്നും എന്നാല്‍ അതിനു മുന്നെ ബന്ധുക്കള്‍ മൃതദേഹം കൊണ്ടുപോവുകയായിരുന്നുവെന്നും ആശുപത്രിയധികൃതര്‍ പറയുന്നു.
ലക്കിംപുര്‍ ജില്ലയിലെ ബലിജന്‍ ഗ്രാമത്തില്‍ ഗ്രാമത്തിലുള്ളവരാണ് ഇവര്‍ എന്നും ഇതൊരു ഒറ്റപ്പെട്ട ഗ്രാമം ആണെന്നും ഇങ്ങോട്ട് സഞ്ചാരയോഗ്യമായ റോഡ് ഇല്ലെന്നത് വാസ്തവമാണെന്നും മജുലി ഡെപ്യൂട്ടി കമ്മിഷണര്‍ പി ജ ഝാ സമ്മതിക്കുന്നുണ്ട്. ഒരു മുളപ്പാലം കടന്നാല്‍ മാത്രമെ ഗരമൂറിലെ പ്രധാനറോഡിലേക്ക് കയറാന്‍ ഇവര്‍ക്കു സാധിക്കൂ എന്നും അദ്ദേഹം സമ്മതിക്കുന്നുണ്ട്.

തിങ്കളാഴ്ച വൈകുന്നേരത്തോടെയാണു ഡിമ്പിള്‍ ദാസ് എന്ന പതിനെട്ടുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും കൊണ്ടുവന്ന് അധികം വൈകാതെ അയാള്‍ മരിച്ചെന്നും ഡെപ്യൂട്ടി കമ്മിഷണര്‍ പറയുന്നു. മരണ കാരണം എന്താണെന്നു ഡോക്ടര്‍മാര്‍ക്ക് പരിശോധിക്കേണ്ടിയിരുന്നു. പക്ഷേ അയാളെ ആശുപത്രിയിലേക്കു കൊണ്ടുവന്ന അതേ സൈക്കിളില്‍ മൃതദേഹം കെട്ടിവച്ച് ബന്ധുക്കള്‍ തിരികെ കൊണ്ടുപോവുകയുമായിരുന്നുവെന്നും പൊലീസ് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍