UPDATES

നിയമസഭയിലെ അക്രമം; ക്രൈംബ്രാഞ്ച് അന്വേഷിക്കും

അഴിമുഖം പ്രതിനിധി

ബജറ്റ് അവതരണ ദിവസം നിയമസഭയ്ക്കുള്ളിലുണ്ടായ അക്രമസംഭവങ്ങളെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കും. സ്പീക്കറുടെ ഡയസ് തകര്‍ത്തതടക്കമുള്ള സംഭവങ്ങളാണ് അന്വേഷണപരിധിയിൽ വരിക.

പൊതുമുതല്‍ നശിപ്പിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ സ്പീക്കര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. കന്റോണ്‍മെന്റ് അസി. കമ്മീഷണറുടെ നേതൃത്വത്തില്‍ പോലീസ് സംഘം നിയമസഭയിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു.

അതിനിടെ ലൈംഗിക അതിക്രമത്തിന് ഇരയായെന്ന വനിതാ എം എല്‍ എമാരുടെ പരാതിയില്‍ പോലീസ് നിയമോപദേശം തേടി. ജമീല പ്രകാശം അടക്കമുള്ള അഞ്ച് എം എല്‍എമാരാണ് അതിക്രമത്തിന് ഇരയായെന്ന പരാതി ഡി ജി പിക്ക് നല്‍കിയിട്ടുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍