UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആരോപണ വിധേയരെ മാറ്റാമെന്ന് ഹൈക്കമാന്‍ഡ്, എന്നാല്‍ താനും മാറി നില്‍ക്കാമെന്ന് ഉമ്മന്‍ചാണ്ടി

അഴിമുഖം പ്രതിനിധി

നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്ന തര്‍ക്കത്തിന് പരിഹാര ഫോര്‍മുല പാര്‍ട്ടി ഹൈക്കമാന്‍ഡ് മുന്നോട്ടു വച്ചു. ആരോപണ വിധേയരായ റവന്യു മന്ത്രി അടൂര്‍ പ്രകാശും എക്‌സൈസ് മന്ത്രി കെ ബാബുവും മാറി നില്‍ക്കട്ടെയെന്നാണ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം. എന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ മാറി നില്‍ക്കാമെന്ന നിലപാട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ചു.

കെ പി സി സി പ്രസിഡന്റ് വിഎം സുധീരനോ എകെ ആന്റണിയോ തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കട്ടെയെന്നും ഉമ്മന്‍ചാണ്ടി നിര്‍ദ്ദേശിച്ചു. എല്ലാ മണ്ഡലത്തിലും താന്‍ പ്രചാരണത്തിനെത്താമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും സുധീരനുമൊക്കെ കാണുന്നുണ്ട്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍