UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജനാധിപത്യ കേരള കോണ്‍ഗ്രസും ആര്‍എസ്പിയും തകര്‍ന്നു

അഴിമുഖം പ്രതിനിധി

കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്നും പിണങ്ങിപ്പിരിഞ്ഞ് എല്‍ഡിഎഫിലെത്തിയ ഫ്രാന്‍സിസ് ജോര്‍ജിന്റെയും കൂട്ടരുടെയും ജനാധിപത്യ കേരള കോണ്‍ഗ്രസിന് വന്‍ തിരിച്ചടി. നിലവിലെ ലീഡ് നിലകള്‍വച്ചു നോക്കിയാല്‍ മത്സരിച്ച നാലു സീറ്റുകളിലും തോല്‍വി ഭയക്കുകയാണ് ജനാധിപത്യ കേരള കോണ്‍ഗ്രസ്. 

ഇടുക്കിയില്‍ ഫ്രാന്‍സീസ് ജോര്‍ജ് മാണി കോണ്‍ഗ്രസിലെ റോഷി അഗസ്റ്റിനെക്കാള്‍ അയ്യായിരത്തിലേറെ വോട്ടുകള്‍ക്ക് പിന്നിലാണ്. തിരുവന്തപുരത്ത് മത്സരിക്കുന്ന ആന്റണി രാജുവിന്റെ സ്ഥിതിയാമ് കൂടുതല്‍ ദയനീയം. ഇവിടെ മൂന്നാംസ്ഥാനത്തേക്കാണ് രാജു തള്ളപ്പെട്ടിരിക്കുന്നത്. ചങ്ങനാശേരിയില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസിലെ കെ സി ജോസഫിനെക്കാള്‍ ലീഡ് ചെയ്യുന്നത് കേരള കോണ്‍ഗ്രസ് എമ്മിലെ സി എഫ് തോമസാണ്. പൂഞ്ഞാറിലും ജനാധിപത്യ കേരള കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ അതേ സ്ഥിതിയിലാണ് യുഡിഎഫില്‍ എത്തിയ ആര്‍എസ്പിയും. കൊല്ലം ഇടതുമുന്നണി തൂത്തുവാരുമ്പോള്‍ അവിടെ ആര്‍എസ്പിയാണ് ചിത്രത്തില്‍ നിന്നും അപ്രത്യക്ഷമാകുന്നത്. ഇതില്‍ ഏറ്റവും വലിയ തിരിച്ചടി അവരുടെ മന്ത്രി ഷിബു ബേബിജോണ്‍ പിന്നിലായതാണ്. ചവറയില്‍ എല്‍ഡിഎഫിന്റെ വിജയന്‍ പിള്ളയേക്കാള്‍ ആറായിരത്തിലേറെ വോട്ടുകള്‍ക്ക് പിന്നിലാണ്. ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസ് ഇരവിപുരത്ത് ഇരുപത്തിയെണ്ണായിരത്തിലേറെ വോട്ടുകള്‍ക്ക് പിന്നില്‍ നില്‍ക്കുകയാണ്. ആര്‍എസ്പിയുടെ അഭിമാനപോരാട്ടമായിരുന്ന കുന്നത്തൂരില്‍ ആര്‍എസ്പി വിട്ട് എല്‍ഡിഎഫില്‍ എത്തിയ കോവൂര്‍ കുഞ്ഞുമോന്‍ ആര്‍എസ്പിയുടെ ഉല്ലാസ് കോവൂരിനെ പരാജയപ്പെടുത്തുമെന്ന് ഉറപ്പായി. നിലവിലെ സ്ഥിവച്ചാണെങ്കില്‍ മത്സരിച്ച മൂന്നു സീറ്റുകളിലും പരാജയപ്പെടാനാണ് സാധ്യതകള്‍ കൂടുതല്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍