UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം 30ന് വന്നേക്കും

പെരുമാറ്റച്ചട്ടത്തിന്‌റെ ഭാഗമായി സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് നിര്‍ദ്ദേശങ്ങളുമായി കേന്ദ്ര കാബിനറ്റ് സെക്രട്ടറി, തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍, മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കത്ത് നല്‍കി.

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതികള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെള്ളിയാഴ്ച പ്രഖ്യാപിച്ചേക്കും. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതോടെ നിലവില്‍ വരുന്ന പെരുമാറ്റച്ചട്ടത്തിന്‌റെ ഭാഗമായി സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് നിര്‍ദ്ദേശങ്ങളുമായി കേന്ദ്ര കാബിനറ്റ് സെക്രട്ടറി, തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍, മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കത്ത് നല്‍കി.

ഉത്തര്‍പ്രദേശില്‍ ഇത്തവണ ഏഴ് ഘട്ടമായി വോട്ടെടുപ്പ് നടക്കുമെന്നാണ് കരുതുന്നത്. മറ്റ് നാല് സംസ്ഥാനങ്ങളിലും ഒറ്റ ഘട്ടമായിട്ടായിരിക്കും വോട്ടെടുപ്പ്. ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ പൊതുപരീക്ഷകള്‍ക്കായി മുമ്പായി തിരഞ്ഞെടുപ്പ് നടത്താനാണ് ഉദ്ദേശിക്കുന്നത്. പശ്ചിമ യുപിയിലായിരിക്കും ആദ്യ ഘട്ടം വോട്ടെടുപ്പ്. മേയ് 27നാണ് യുപി നിയമസഭയുടെ കാലാവധി പൂര്‍ത്തിയാകുന്നത്. പഞ്ചാബ്, ഗോവ, മണിപ്പൂര്‍ നിയമസഭകളുടെ കാലാവധി മാര്‍ച്ച് 18നും ഉത്തരാഖണ്ഡ് നിയമസഭയുടെ കാലാവധി മാര്‍ച്ച് 26നുമാണ് അവസാനിക്കുക. അഞ്ച് സംസ്ഥാനങ്ങളിലേയും സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നലെ യോഗം ചേര്‍ന്നിരുന്നു.

ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന്‌റെ സമാജ് വാദി പാര്‍ട്ടിയും മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടിയും (ബിഎസ്പി) തമ്മിലാണ് പ്രധാന പോരാട്ടം. ബിജെപിയും കോണ്‍ഗ്രസും സജീവമായി രംഗത്തുണ്ട്. പഞ്ചാബിലെ തിരഞ്ഞെടുപ്പിന് ത്രികോണ മത്സരത്തിന്‌റെ സ്വഭാവം വന്നിരുന്നു. അകാലിദള്‍ – ബിജെപി സഖ്യവും കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും ഏറ്റുമുട്ടുന്നു. ഗോവയിലും കോണ്‍ഗ്രസിനും ബിജെപിക്കുമൊപ്പം ശക്തമായ സാന്നിദ്ധ്യമായി ആം ആദ്മി പാര്‍ട്ടി രംഗത്തുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍