UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പൂഞ്ഞാറില്‍ ഇടതു സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് പിസി ജോര്‍ജ്ജ്

അഴിമുഖം പ്രതിനിധി

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി താന്‍ തന്നെ മത്സരിക്കുമെന്ന് പിസി ജോര്‍ജ്ജ്. സമകാലീന മലയാളം വാരികയോടാണ് ഇക്കാര്യം ജോര്‍ജ്ജ് പറഞ്ഞത്. കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷവുമായി സഹകരിച്ചിടത്തൊക്കെ ഇടതിന് വലിയ പ്ലസ് ഉണ്ടായിയെന്നും നിയമസഭാ തെരഞ്ഞെടുപ്പിലും ആ വലിയ പ്ലസ് ആവര്‍ത്തിക്കുമെന്നും ജോര്‍ജ്ജ് പറയുന്നു. കേരള കോണ്‍ഗ്രസ് സെക്യുലറിനെ എല്‍ഡിഎഫില്‍ എടുക്കുന്ന കാര്യം ചര്‍ച്ച ചെയ്തിട്ടില്ല.

സെക്യുലറിന് ലഭിക്കുന്ന സീറ്റുകളുടെ കാര്യങ്ങള്‍ സിപിഐഎമ്മിന്റേയും സിപിഐയുടേയും സെക്രട്ടറിമാരുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കെ എം മാണിയും ബിജെപിയും തമ്മില്‍ സഖ്യമുണ്ടാക്കുമെന്ന പ്രവചനവും ജോര്‍ജ്ജ് നടത്തുന്നുണ്ട്. മാണിയെ ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നില്ലെന്നും സമുദായത്തിലെ വലിയൊരു വിഭാഗം ഇടതുമുന്നണിയെ പിന്തുണയ്ക്കുമെന്നും ജോര്‍ജ്ജ് പറയുന്നു. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ എപ്പോഴും മുന്നില്‍ നില്‍ക്കുന്നത് സിപിഐഎം ആണ്. മുസ്ലിങ്ങളില്‍ വലിയൊരു വിഭാഗം സിപിഐഎം അനുഭാവികള്‍ ആയിക്കഴിഞ്ഞുവെന്നും ജോര്‍ജ്ജ് ചൂണ്ടിക്കാണിക്കുന്നു. കേന്ദ്രത്തിലെ ഭരണവും മോദിയേയും ഉപയോഗിച്ച് ക്രിസ്ത്യന്‍ സമുദായത്തെ കൂടെ നിര്‍ത്താന്‍ മാണി ശ്രമിക്കുമെന്നും എന്നാല്‍ അത് ഫലം കാണില്ലെന്നും ജോര്‍ജ്ജ് പ്രവചിക്കുന്നുണ്ട്.

ബിഷപ്പുമാരും കന്യാസ്ത്രീകളും മാണിയെ വേണ്ടെന്ന് പറഞ്ഞുകഴിഞ്ഞു. മാണി പാലായില്‍ തോല്‍ക്കുമെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മുകാര്‍ ജയിക്കില്ല. കോണ്‍ഗ്രസിനൊപ്പം നിന്നാല്‍ കോണ്‍ഗ്രസ് ജയിപ്പിക്കില്ലെന്നും ബിജെപിക്ക് ഒപ്പം പോയാല്‍ ജയിക്കാവുന്ന സീറ്റുകളില്ലെന്നും ജോര്‍ജ് അഭിപ്രായപ്പെടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍