UPDATES

ബിജെപി 300-ഉം കടന്ന് മുന്നേറുന്നു

ഉത്തരാഖണ്ഡിലും ബിജെപി. പഞ്ചാബില്‍ കോണ്‍ഗ്രസ്, ഗോവയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം, മണിപ്പൂര്‍ കോണ്‍ഗ്രസ് നിലനിര്‍ത്തിയേക്കും

ഉത്തര്‍പ്രദേശില്‍ 300 സീറ്റും കടന്ന് ബിജെപി കുതിക്കുന്നു. 403 സീറ്റ് നിയമസഭയില്‍  ഇപ്പോള്‍ ബിജെപി 309 സീറ്റില്‍ മുന്നിട്ട് നില്‍ക്കുകയാണ്. എസ്.പി – കോണ്‍ഗ്രസ് സഖ്യം 65 സീറ്റിലും ബി.എസ്.പി 21 സീറ്റിലും മുന്നിലാണ്.

യു.പിയില്‍ മാത്രമല്ല, ഉത്തരാഖണ്ഡിലും ബിജെ.പി ഭരണത്തിലെത്തുമെന്ന് ിഉറപ്പായിക്കഴിഞ്ഞു. ബിജെപി 54 സീറ്റിലും കോണ്‍ഗ്രസ് 12 സീറ്റിലും മുന്നേറുന്നു. കോണ്‍ഗ്രസ് ആണ് നിലവില്‍ സംസ്ഥാനം ഭരിക്കുന്നത്.

പഞ്ചാബില്‍ കോണ്‍ഗ്രസ് വ്യക്തമായ മേല്‍ക്കൈ നേടിയിട്ടുണ്ട്. ആം ആദ്മി പാര്‍ട്ടിയാണ് ഇവിടെ രണ്ടാമത് നില്‍ക്കുന്നത്. 75 സീറ്റില്‍ കോണ്‍ഗ്രസും 21 സീറ്റില്‍ ആം ആദ്മി പാര്‍ട്ടിയും 19 സീറ്റില്‍ ബിജെപി സഖ്യവും മുന്നിട്ട് നില്‍ക്കുന്നു.

മണിപ്പൂരില്‍ കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പമാണ്. മണിപ്പൂരില്‍ ബിജെപി ഏഴു സീറ്റിലും കോണ്‍ഗ്രസ് ആറു സീറ്റിലും മുന്നിട്ടു നില്‍ക്കുന്നു.

ഗോവയില്‍ കോണ്‍ഗ്രസാണ് മുന്നില്‍. കോണ്‍ഗ്രസ് 12 സീറ്റിലും ബിജെപി ഒമ്പത് സീറ്റിലും മുന്നിട്ട് നില്‍ക്കുന്നു. ഏറെ പ്രതീക്ഷ കല്‍പ്പിക്കപ്പെട്ടിരുന്ന ആം ആദ്മി പാര്‍ട്ടി ഇവിടെ തകര്‍ന്നടിഞ്ഞു.

ര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ പഞ്ചാബ് ഒഴികെ ബിജെപിക്കുള്ള സാധ്യതയാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചത്. പഞ്ചാബില്‍ കോണ്‍ഗ്രസിനും.

യുപിയില്‍ ബിജെപി വ്യക്തമായ മേല്‍കൈ നേടുമെന്നാണ് ഇന്ത്യ ടുഡേആക്‌സിസ് മൈ ഇന്ത്യ, ടുഡേയ്‌ഴ്‌സ് ചാണക്യ, എന്‍ഡിവിടി, ടൈംസ് നൗവിഎംആര്‍ എന്നീ മൂന്ന് എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചിരുന്നു. എസ്പി, കോണ്‍ഗ്രസ് സഖ്യം രണ്ടാം സ്ഥാനത്തും ബിഎസ്പി മൂന്നാം എത്തുമെന്നും എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍