UPDATES

നിയമസഭ ചീഫ് മാര്‍ഷലിന്‍റെ വീടിന് നേരെ ആക്രമണം

അഴിമുഖം പ്രതിനിധി

കേരള നിയമസഭയില്‍ വെള്ളിയാഴ്ച നടന്ന കയ്യാങ്കളിക്ക് പിന്നാലെ ചീഫ് മാര്‍ഷല്‍ ആല്‍വിന്‍ ആന്റണിയുടെ വീടിന് നേരെ ആക്രമണം. തിരുവനന്തപുരം പിഎംജിയിലുള്ള ആല്‍വിന്‍ ആന്റണിയുടെ വീടിന് നേരെ ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. ആര്‍ക്കും പരിക്കേറ്റതായി വിവരം ഇല്ല.

നിയമസഭയിലെ പ്രശ്‌നങ്ങള്‍ക്കിടയില്‍ പ്രതിപക്ഷ എംഎല്‍എമാരെ വാച്ച് ആന്റ് വാര്‍ഡ് ആക്രമിച്ചതായി പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചീഫ് മാര്‍ഷലിന്റെ വീടിന് നേരെ ആക്രമണം നടന്നിരിക്കുന്നത്. എന്നാല്‍ അക്രമികളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍