UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മേഘാലയയിലും നാഗാലാന്‍ഡിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു; മേഘാലയ കോണ്‍ഗ്രസിന് നിര്‍ണായകം

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തുടരുന്നത് മിസോറാമിലും മേഘാലയയിലും മാത്രമാണ്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ് മേഘാലയയിലെ തിരഞ്ഞെടുപ്പ് ഫലം.

നിയമസഭ തിരഞ്ഞടുപ്പ് നടക്കുന്ന മേഘാലയയിലും നാഗാലാന്‍ഡിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു. നാഗാലാന്‍ഡ്, മേഘാലയ സംസ്ഥാനങ്ങളില്‍ നിയമസഭാ സീറ്റുകളിലേക്ക് ഇന്ന് വോട്ടെടുപ്പ്. ഇരു സംസ്ഥാനങ്ങളിലും 60 വീതം നിയമസഭാ മണ്ഡലങ്ങളാണുള്ളത്. എന്നാല്‍ 59 മണ്ഡലങ്ങളിലേയ്ക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. മാര്‍ച്ച് മൂന്നിനാണ് വോട്ടെണ്ണല്‍.

മേഘാലയയിലെ വില്യംനഗറില്‍ എന്‍സിപി സ്ഥാനാര്‍ഥി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് വോട്ടെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്. നാഗാലാന്‍ഡിലെ അംഗാമില്‍ എന്‍ഡിപിപി സ്ഥാനാര്‍ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിനാല്‍ ഇവിടെയും വോട്ടെടുപ്പ് ഉണ്ടാകില്ല. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തുടരുന്നത് മിസോറാമിലും മേഘാലയയിലും മാത്രമാണ്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ് മേഘാലയയിലെ തിരഞ്ഞെടുപ്പ് ഫലം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ തങ്ങളുടെ സ്വാധീനം വര്‍ധിപ്പിക്കുന്നതിനുള്ള അവസരമായാണ് ഈ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെ ബിജെപി കാണുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍