UPDATES

വടാക്കാഞ്ചേരി കൂട്ടബലാത്സംഗം: യുവതിയുടെ മൊഴിയെടുക്കുന്നു

അഴിമുഖം പ്രതിനിധി

വടാക്കാഞ്ചേരി കൂട്ടബലാത്സംഗത്തിനിരയാണെന്ന് പരസ്യമായി പ്രസ്താവിച്ച യുവതിയുടെ മൊഴിയെടുക്കുന്നു. അസി. പോലീസ് കമ്മീഷണര്‍ ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവതിയുടെ മൊഴിയെടുക്കുന്നത്. പേരാമംഗലം സിഐ മണികണ്ഠനായിരുന്നു ആദ്യം കേസ് അന്വേഷിച്ചിരുന്നത്. എന്നാല്‍ ബലാത്സംഗത്തിന് ഇരയായ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാളെ മാറ്റുകയായിരുന്നു. തുടര്‍ന്ന് ഗുരുവായൂര്‍ എസിപി പിഎം ശിവദാസനെ ഏല്‍പ്പിച്ചിരുന്ന കേസ് എസിപി ജി പൂങ്കുഴലിയെ ഏല്‍പ്പിക്കുകയായിരുന്നു.

അതെസമയം വടക്കാഞ്ചേരി കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയുടെ പേര് തൃശ്ശൂര്‍ സിപിഎം ജില്ലാസെക്രട്ടറി കെ രാധാകൃഷ്ണന്‍ വെളിപ്പെടുത്തിയതിന് വനിത കമ്മീഷന്‍ നോട്ടീസ് അയച്ചു. രാധാകൃഷ്ണന്റെ വിശദീകരണമാവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. സംഭവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കവേയാണ് രാധാകൃഷ്ണന്‍ യുവതിയുടെ പേര് വെളിപ്പെടുത്തിയത്. ഇത് ചൂണ്ടികാട്ടിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് രാധാകൃഷ്ണന്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു ‘ആരോപണ വിധേയനായ ജയന്തന്റെ പേര് മാത്രം പുറത്ത് വരികയും യുവതിയുടെ പേര് വരാതിരിക്കുകയും ചെയ്യുന്നത് ശരിയല്ല.’ 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍