UPDATES

സയന്‍സ്/ടെക്നോളജി

സ്മാര്‍ട്ട് ഫോണ്‍ വേണോ? ഇതാ അസുസിന്റെ സെന്‍ഫോണ്‍ 2

Avatar

ന്യൂ ടെക് /രഘു സക്കറിയാസ്‌

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ എത്തിയിട്ട് അധികകാലം ആകാത്ത തായ്‌വാന്‍ കമ്പനി അസൂസ് അവരുടെ സെന്‍ഫോണ്‍ ശ്രേണിയിലെ പുതിയ നിരയെ വളരെ വ്യത്യസ്തമായാണ് പുറത്തിറക്കിയിരിക്കുന്നത്. ആറു വ്യത്യസ്ത മോഡലുകളാണ് പ്രമുഖ ഓണ്‍ലൈന്‍ വെബ്‌സൈറ്റ് ആയ ഫ്‌ളിപ്കാര്‍ട്ട് http://www.flipkart.com/asus/zenfone-2 വഴി ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാകുന്നത്. കടുത്ത മത്സരം നടക്കുന്ന ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ 12,999 മുതല്‍ 29,999 രൂപ വരെ വില വരുന്ന ഫോണുകള്‍ ആണ് അസൂസ് അണിനിരത്തുന്നത്. ഏറ്റവും അടിസ്ഥാന മോഡല്‍ ആയ സെന്‍ഫോന്‍ 2 ZE550ML ല്‍ രണ്ട് ജിബി റാം (RAM), 16 ജിബി ഇന്റേണല്‍ സ്‌റ്റോറേജ്, 64 ജിബി വരെ എക്‌സ്‌റ്റെണല്‍ സ്‌റ്റോറേജ്, 1.8 GHZ ഇന്റല്‍ ആറ്റം Z3560 ക്വാഡ്‌കോര്‍ പ്രൊസസ്സര്‍ എന്നിവയോടൊപ്പം 1280:720 ഹൈഡെഫനിഷന്‍ ഡിസ്‌പ്ലേയും ലഭിക്കും. ഇതില്‍ കൂടുതല്‍ വിലയുള്ള എല്ലാ മോഡലുകളിലും 1920:1080 ഫുള്‍ ഹൈ ഡെഫനിഷന്‍ ഡിസ്‌പ്ലേ ആണ് വരുന്നത്. 

ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്പ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ വരുന്ന മോഡലുകളില്‍ മെമ്മറിയിലും പ്രൊസസ്സറുകളിലും വരുന്ന വ്യത്യസ്തതയാണ് വിലയില്‍ വ്യത്യാസം ഉണ്ടാക്കുന്നത്. നാല് ജിബി റാമില്‍ 128 ജിബി ഇന്റേണല്‍ സ്‌റ്റോറേജ്, 2.3 GHZ ഇന്റല്‍ അറ്റം Z3580 ക്വാഡ്‌കോര്‍ പ്രോസസ്സര്‍ വരെ ലഭിക്കുന്ന ZE551ML ശ്രേണിയിലെ ഫോണുകള്‍ വാങ്ങുവാന്‍ ആകും. മോഡലുകളിലെ വ്യത്യസ്തതകള്‍ ഉപഭോക്താക്കള്‍ക്ക് കുറച്ചു ആശയകുഴപ്പം സൃഷ്ടിച്ചേക്കാമെങ്കിലും അവരവരുടെ ആവശ്യവും വിലയും പരിഗണിച്ചു യോജിച്ച ഒരു മോഡല്‍ തിരഞ്ഞെടുക്കാവുന്നതാണ്.

മുകളില്‍ ഇയര്‍ഫോണ്‍ ജാക്കിനും നോയിസ് ക്യാന്‍സലേഷന്‍ മൈക്രോഫോണിനും ഒപ്പമായിരിക്കും പവര്‍ ബട്ടന്‍ ഉണ്ടാവുക. ഇത് ചിലര്‍ക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടാക്കാന്‍ ഇടയുണ്ട്. എന്നാല്‍ ഇത് പരിഹരിക്കാന്‍ സ്‌ക്രീനില്‍ രണ്ടാവര്‍ത്തി തട്ടി സ്ലീപ് മോഡിലെക്കും തിരിച്ചും കൊണ്ടുവരാവുന്ന സവിശേഷത കമ്പനി ഉള്‍പ്പെടുത്തിയതു ശ്രദ്ധേയമാണ്. സാധരണയായി വശങ്ങളില്‍ കാണുന്ന വോളിയം ബട്ടണുകള്‍ 13 മെഗാ പിക്‌സല്‍ ക്യാമറ, ഡ്യൂവല്‍ എല്‍.ഇ.ഡി ഫ്‌ളാഷ് എന്നിവയോടൊപ്പം ഫോണിന്റെ പിന്‍ഭാഗത്താണ് ഉണ്ടാകുക. വശങ്ങളില്‍ സ്വിച്ചുകള്‍ ഒന്നും തന്നെ ഉണ്ടാകില്ല.

അഞ്ചു മെഗാ പിക്‌സല്‍ മുന്‍ ക്യാമറയോട് കൂടിയ 5.5′ ഐപിഎസ് (IPS) ഡിസ്‌പ്ലേയില്‍ ഗോറില്ല ഗ്ലാസ് 3 യുടെ സംരക്ഷണവും കമ്പനി ഉറപ്പുവരുത്തുന്നു. 170 ഗ്രാം ഭാരം വരുന്ന ഈ ഫോണില്‍ വരുന്ന ബാറ്ററി 3000 mAh ആണ്. ഇത് എടുത്തു മാറ്റാന്‍ സാധിക്കുന്നതല്ല. വേഗത്തില്‍ ചാര്‍ജ് ആകുന്നതിനായി അസൂസ് അവരുടെ ബൂസ്റ്റ് മാസ്റ്റര്‍ ടെക്‌നോളജി ഈ ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ 40 മിനിറ്റ് സമയംകൊണ്ട് 60% വരെ ചാര്‍ജ് ചെയ്യാനാകുമെന്നും ഇതിലൂടെ റീചാര്‍ജിംഗ് സമയം പകുതിയാക്കാം എന്നുമാണ് കമ്പനി അവകാശപെടുന്നത്. സ്മാര്‍ട്ട് ഫോണുകള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ ബാറ്ററി റീചാര്‍ജ് ചെയ്യുക എന്ന പ്രശ്‌നം പരിഹരിക്കാനാണ് അസൂസിന്റെ ശ്രമം.

(ഏറ്റുമാനൂര്‍ സ്വദേശിയാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍