UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അതിരപ്പിള്ളി പദ്ധതി ഉപേക്ഷിക്കാന്‍ കഴിയില്ലെന്ന് എം എം മണി

തൊട്ടാല്‍ പൊള്ളുന്ന പ്രശ്‌നമാണെങ്കിലും അത് ഉപേക്ഷിക്കാന്‍ സാധിക്കില്ല

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് വൈദ്യുതി മന്ത്രി എം എം മണി. പദ്ധതി ഉപേക്ഷിച്ചാല്‍ അത് കേരളത്തിന് വലിയ നഷ്ടമായിരിക്കുമെന്നും മണി കൂട്ടിച്ചേര്‍ത്തു.

പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ തൊട്ടാല്‍ പൊള്ളുന്ന പ്രശ്‌നമാണെങ്കിലും അത് ഉപേക്ഷിക്കാന്‍ സാധിക്കില്ല. കേരളത്തിന് ആവശ്യമായ വൈദ്യുതിയുടെ 30 ശതമാനം മാത്രമാണ് ഇവിടെ ഉല്‍പ്പാദിപ്പിക്കപ്പെടുന്നത് ബാക്കിയുള്ളത് പുറത്തു നിന്നും വാങ്ങുകയാണ്. കൊടുംവരള്‍ച്ച നേരിടുന്ന ഇക്കുറി ഉല്‍പ്പാദനം എങ്ങനെയാകുമെന്ന് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിര്‍ത്തി വച്ചിരുന്ന ചെറുകിട പദ്ധതികള്‍ പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ച് കഴിഞ്ഞു. വ്യക്തികള്‍ക്കും ചെറുകിട ജലവൈദ്യുത പദ്ധതികള്‍ ആരംഭിക്കാമെന്നും ഇതിനായി സര്‍ക്കാര്‍ എല്ലാ അനുമതിയും നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇത്തരത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി സര്‍ക്കാര്‍ തന്നെ വാങ്ങുമെന്നും മന്ത്രി വ്യക്തമാക്കി. കോഴിക്കോട് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് വൈദ്യുതി പ്രതിസന്ധിയും പരിഹാരവും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍