UPDATES

അതിരപ്പള്ളി ജലവൈദ്യുത പദ്ധതിക്ക് അനുമതി നല്‍കാന്‍ വിദഗ്ദ്ധ സമിതിയുടെ ശുപാര്‍ശ

അഴിമുഖം പ്രതിനിധി

കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച വിദഗ്ദ്ധ സമിതി അതിരപ്പള്ളി ജലവൈദ്യുത പദ്ധതിക്ക് അനുമതി നല്‍കാന്‍ ശുപാര്‍ശ ചെയ്തു. പദ്ധതിക്ക് അനുമതി നല്‍കാന്‍ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ മന്ത്രാലയത്തിനാകും. 2009-ല്‍ കേന്ദ്ര സര്‍ക്കാര്‍ ഈ പദ്ധതിക്ക് പാരിസ്ഥിതിക അനുമതി നല്‍കിയിരുന്നുവെങ്കിലും പിന്നീട് അനുമതി റദ്ദാക്കി. ഈ പദ്ധതിക്ക് എതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. എന്നാല്‍ അവരുടെ വാദങ്ങളെ തള്ളിക്കളഞ്ഞു കൊണ്ടാണ് വിദഗ്ദ്ധ സമിതിയുടെ ശുപാര്‍ ഉണ്ടായിരിക്കുന്നത്. 

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍