UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അതിരപ്പള്ളി പദ്ധതിയെ പിന്തുണച്ച് മുഖ്യമന്ത്രിയും

അഴിമുഖം പ്രതിനിധി

അതിരപ്പള്ളി ജല വൈദ്യുത പദ്ധതിയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്ത്. പദ്ധതി നടപ്പിലാക്കണമെന്ന നിലപാടില്‍ ഉറച്ച് വൈദ്യുത മന്ത്രി കടകംപള്ളി സുരേന്ദ്രനും. വെള്ളച്ചാട്ടത്തെ ബാധിക്കാത്ത രീതിയില്‍ പദ്ധതി നടപ്പിലാക്കാനാണ് ആലോചനയെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കി.

താന്‍ വൈദ്യുത മന്ത്രിയായിരുന്നപ്പോള്‍ പാരിസ്ഥിതിക അനുമതി ലഭിച്ചിരുന്നതാണെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. അന്ന് അത് രാഷ്ട്രീയ കാര്യങ്ങള്‍ കൊണ്ട് മുടങ്ങിപ്പോയി. വിഷയം എല്‍ഡിഎഫ് നേരത്തെ ചര്‍ച്ച ചെയ്തിട്ടുണ്ട്. ഒരു തരത്തിലുള്ള ആശങ്കയുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍