UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അതിരപ്പിള്ളി പദ്ധതി സര്‍ക്കാരിന് കടുംപിടിത്തമില്ല: വൈദ്യുത മന്ത്രി

അഴിമുഖം പ്രതിനിധി

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പിലാക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് കടുംപിടിത്തമില്ലെന്ന് വൈദ്യുത മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. പദ്ധതി ജനങ്ങള്‍ക്ക് വേണമെങ്കില്‍ മാത്രമേ നടപ്പിലാക്കൂവെന്നും സമവായത്തിലൂടെയാണ് പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ പറഞ്ഞു.

വൈദ്യുതിയുടെ ഉപഭോഗത്തിന് അനുസരിച്ചുള്ള ഉല്‍പാദനം നടക്കുന്നില്ലെന്നും അതിനാല്‍ മുടങ്ങിക്കിടക്കുന്ന വൈദ്യുത പദ്ധതികള്‍ പുനരുജ്ജീവിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ഏത് പദ്ധതിയും സമവായത്തിലൂടെ മാത്രമേ നടപ്പിലാക്കൂവെന്നും അദ്ദേഹം പറഞ്ഞു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍