UPDATES

വനഭൂമി ആവശ്യപ്പെട്ട് കെഎസ്ഇബി; അതിരപ്പിള്ളി പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്?

അഴിമുഖം പ്രതിനിധി

പരിസ്ഥിതി പ്രവര്‍ത്തകരില്‍ നിന്നടക്കമുള്ള കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് അനിശ്ചിതത്വത്തിലായ അതിരപ്പിള്ളി ജല വൈദ്യുതി പദ്ധതി വീണ്ടും തല പൊക്കുന്നു. പദ്ധതിക്കായി വനഭൂമി വിട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി വനം വകുപ്പിന് കത്ത് നല്‍കിയിരിക്കുകയാണ്. മാതൃഭൂമി ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

പിണറായി വിജയന്‌റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് മന്ത്രിസഭ അധികാരമേറ്റ് ആദ്യം തന്നെ പൊട്ടിപ്പുറപ്പെട്ട വിവാദങ്ങളിലൊന്ന് അതിരപ്പിള്ളിയായിരുന്നു. അതിരപ്പിള്ളി പദ്ധതി നടപ്പാക്കണമെന്നാണ് സര്‍ക്കാര്‍ താല്‍പര്യം എന്ന നിലയിലുള്ള വൈദ്യുതി കടകംപള്ളി സുരേന്ദ്രന്‌റെ പ്രസ്താവന വിവാദമായി. മുഖ്യമന്ത്രി പിണറായി വിജയനും പദ്ധതിക്ക് അനുകൂല നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ സി.പി.ഐ ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തി. സോഷ്യല്‍ മീഡിയയിലും വിഷയം വലിയ ചര്‍ച്ചയായി. പദ്ധതിക്കെതിരായ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് വൈദ്യുതി മന്ത്രി നിലപാടില്‍ നിന്ന് പിന്‍വാങ്ങുകയും ചെയ്തു.

വി.എസ് മന്ത്രിസഭയുടെ കാലത്ത് വൈദ്യുതി മന്ത്രിയായിരുന്ന എ.കെ ബാലന്‍ പദ്ധതിയെ അനുകൂലിച്ച് പലപ്പോഴും രംഗത്ത് വന്നെങ്കിലും ശക്തമായ എതിര്‍പ്പ് നേരിടേണ്ടി വന്നു. ഹെക്ടര്‍ കണക്കിന് സ്വാഭാവിക വനം പദ്ധതി വന്നാല്‍ നശിക്കുമെന്നും മേഖലയില്‍ വ്യാപക പരിസ്ഥിതി നാശമുണ്ടാകുമെന്നും ചൂണ്ടിക്കാട്ടിയാണ് പദ്ധതിക്കെതിരായ പ്രതിഷേധം. മുന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജയറാം രമേഷ് അടക്കമുള്ളവര്‍ പദ്ധതി നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് കെഎസ്ഇബിയുടെ നടപടി.   

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍