UPDATES

വേണമെങ്കില്‍ വേഴാമ്പലിനെ മാറ്റിപ്പാര്‍പ്പിക്കാം; ആതിരപ്പള്ളി പദ്ധതിക്ക് കേന്ദ്രം അനുകൂലം

അഴിമുഖം പ്രതിനിധി

ആതിരപ്പള്ളി ജല വൈദ്യുതി പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തിന്റെ അനുമതി. ജൈവ വൈവിധ്യത്തിന്റെ പേരില്‍ പദ്ധതി ഒഴിവാക്കേണ്ടതില്ലെന്നും വംശ നാശ ഭീക്ഷണി നേരിടുന്ന മലമുഴക്കി വേഴാമ്പലിനെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ സാധിക്കുമെന്നുമാണ് വിദഗ്ധ സമിതി അഭിപ്രായപ്പെട്ടത്. ജല വൈദ്യുത പദ്ധതി ഒരു തരത്തിലും പ്രദേശത്തെ ജൈവ വൈവിധ്യത്തെ ബാധിക്കില്ലെന്നും സമിതി പറഞ്ഞു.

പശ്ചിമ ഘട്ടത്തില്‍ ചാലക്കുടി പുഴയ്ക്ക് കുറുകെയാണ് ഡാം നിര്‍മ്മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പദ്ധതി നിലവില്‍ വന്നാല്‍ കാടര്‍ ഉള്‍പ്പെടെയുള്ള നിരവധി ആദിവാസി ജന വിഭാഗങ്ങളെ മാറ്റിപ്പാര്‍പ്പികേണ്ടിവരും. ചാലക്കുടിപ്പുഴയിലെ അപൂര്‍വ്വങ്ങളായ മത്സ്യ സമ്പത്തിനെയും പദ്ധതി പ്രതികൂലമായി ബാധിക്കും. കൂടാതെ പദ്ധതി കസ്തൂരി രംഗന്‍ സമിതിയുടെ പല നിര്‍ദേശങ്ങളും കാറ്റില്‍ പറത്തുന്നതാണ് ഈ പദ്ധതി എന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍