UPDATES

പ്രവാസം

ഒടുവില്‍ ബാങ്കുകള്‍ വഴങ്ങി: അറ്റ്‌ലസ് രാമചന്ദ്രന്‍ ഉടന്‍ ജയില്‍ മോചിതനാകും

കേസുകള്‍ നല്‍കിയ ഭൂരിപക്ഷം ബാങ്കുകളും ഒത്തുതീര്‍പ്പിന് തയ്യാറായ സാഹചര്യത്തിലാണ് രാമചന്ദ്രന്റെ മോചനം

ദുബായില്‍ ജയിലില്‍ കഴിയുന്ന പ്രമുഖ പ്രവാസി മലയാളി ബിസിനസുകാരന്‍ അറ്റ്‌ലസ് രാമചന്ദ്രന്‍ ഉടന്‍ ജയില്‍ മോചിതനാകുമെന്ന് റിപ്പോര്‍ട്ട്. അതേസമയം അദ്ദേഹത്തിന്റെ ജയില്‍ മോചനത്തിനുള്ള പ്രക്രിയകള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ലെന്നും ഒത്തു തീര്‍പ്പ് ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണെന്നുമാണ് ലഭിക്കുന്ന സൂചനകള്‍. ദുബായിലെ ഒരു പ്രമുഖ അറബി വ്യവസായിയും ബാങ്കുകാരും സര്‍ക്കാരും തമ്മില്‍ നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചകളെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ മോചനം സാധ്യമായതെന്ന് പ്രവാസി മാധ്യമങ്ങള്‍ പറയുന്നു.

രാമചന്ദ്രന്റെ ആസ്തികളില്‍ ചിലത് വിറ്റ് കടബാധ്യത തീര്‍ക്കാനുള്ള ചര്‍ച്ചകളും ആരംഭിച്ചിട്ടുണ്ട്. കേസുകള്‍ നല്‍കിയ ഭൂരിപക്ഷം ബാങ്കുകളും ഒത്തുതീര്‍പ്പിന് തയ്യാറായ സാഹചര്യത്തിലാണ് രാമചന്ദ്രന്റെ മോചനം. ബാക്കിയുള്ള ബാങ്കുകളോട് കടങ്ങള്‍ വീട്ടാനുള്ള സാവകാശം തേടിയിരിക്കുകയാണെന്നും അറിയുന്നു. ഉടന്‍ തന്നെ എല്ലാവര്‍ക്കും നല്ലവാര്‍ത്ത കേള്‍ക്കാമെന്ന് അറ്റ്‌ലസ് ഗ്രൂപ്പ് പ്രതിനിധി വ്യക്തമാക്കിയിട്ടുണ്ട്.

2015 ഓഗസ്റ്റ് 23നാണ് 74കാരനായ അറ്റ്‌ലസ് രാമചന്ദ്രന്‍ അറസ്റ്റിലായത്. ബാങ്ക് വായ്പകളുടെ തിരിച്ചടവ് മുടങ്ങുകയും ചെക്കുകള്‍ മടങ്ങുകയും ചെയ്ത സാഹചര്യത്തില്‍ ബാങ്കുകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു തൃശൂര്‍ സ്വദേശിയായ അദ്ദേഹത്തിന്റെ അറസ്റ്റ്. 23 മാസങ്ങളാണ് അദ്ദേഹം ജയിലില്‍ കഴിഞ്ഞത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍