UPDATES

2000 രൂപ നോട്ടുകള്‍ നാളെ എല്ലാ എടിഎമ്മുകളിലെത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍

അഴിമുഖം പ്രതിനിധി

2000 രൂപയുടെ നോട്ടുകള്‍ നാളെ എല്ലാ എടിഎമ്മുകളിലെത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് ന്യൂഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. രാജ്യവ്യാപകമായി മൈക്രോ എടിഎമ്മുകള്‍ സ്ഥാപിക്കുമെന്നും ശക്തികാന്ത ദാസ് പറഞ്ഞു.

1.3 ലക്ഷം പോസ്റ്റ് ഓഫീസ് ബ്രാഞ്ചുകളിലേക്കുള്ള പണ വിതരണം വര്‍ദ്ധിപ്പിക്കുമെന്നും ശക്തികാന്ത ദാസ് പറഞ്ഞു. ജെനങ്ങള്‍ക്ക് പണമെത്തിക്കാനുള്ള എല്ലാ സാദ്ധ്യതകളും ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആവശ്യമായ പണം ലഭ്യമാകും ഭയപ്പെടേണ്ട കാര്യമില്ലെന്നും സാമ്പത്തികകാര്യ സെക്രട്ടറി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍