UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തലസ്ഥാനത്തെ എടിഎം തട്ടിപ്പിന് രാജ്യാന്തര ബന്ധമെന്ന് സൂചന

അഴിമുഖം പ്രതിനിധി

തലസ്ഥാന നഗരിയെ ഞെട്ടിച്ച എടിഎം തട്ടിപ്പിന് രാജ്യാന്തര ബന്ധമെന്ന് സൂചന. പ്രതികളുടെ ചിത്രങ്ങള്‍ പോലീസിന് ലഭിച്ചു. തട്ടിപ്പിന് പിന്നില്‍ മൂന്ന് വിദേശികള്‍ ഉള്‍പ്പെട്ട സംഘമാണ് എന്നാണ് പോലീസിനു ലഭിച്ച വിവരം. പ്രത്യേക സോഫ്റ്റ്‌വെയര്‍ തട്ടിപ്പിന് ഉപയോഗിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്.

തട്ടിപ്പ് നടന്ന തിരുവനന്തപുരം വെള്ളയമ്പലത്തെ എടിഎമ്മിലെ സിസിടിവി ക്യാമറയില്‍ നിന്നാണ് പ്രതികളുടെ ചിത്രങ്ങള്‍ പോലീസിന് ലഭിച്ചത്. റഷ്യ, ഖസാഖിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രാജ്യാന്തര കവര്‍ച്ചാ സംഘമാണ് തിരുവനന്തപുരത്തെ എടിഎം തട്ടിപ്പിന് പിന്നിലെന്നാണ് വിവരം.

ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്ത്താനാണ് സോഫ്റ്റ്‌വേയര്‍ ഉപയോഗിക്കുന്നത്. കൂടാതെ എടിഎമ്മിനുള്ളില്‍ ക്യാമറ സ്ഥാപിച്ച് എടിഎം പിന്‍ നമ്പരും ചോര്‍ത്തിയെടുത്തായിരുന്നു തട്ടിപ്പ്.

ഇത്തരത്തില്‍ എടിഎം കാര്‍ഡിലെ വിവരങ്ങള്‍ ശേഖരിച്ച് അതേപോലെ മറ്റൊരു കാര്‍ഡ് ഉണ്ടാക്കിയാണ് ഇവര്‍ പണം തട്ടിയതെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. പ്രതികളെപ്പറ്റിയുള്ള വിശദമായ വിവരങ്ങള്‍ കേരളാ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇവരെ പിടികൂടാന്‍ അന്വേഷണ സംഘം മുംബൈയിലേക്ക് തിരിച്ചിട്ടുണ്ട്.

എടിഎം കൗണ്ടറുകളില്‍ ക്യാമറ അടക്കമുള്ള ഉപകരണങ്ങള്‍ സ്ഥാപിച്ച് ഹൈടെക്ക് തട്ടിപ്പ് നടത്തിയ സംഭവം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം. 40 സൈബര്‍ വിദഗ്ദ്ധര്‍ ഉള്‍പ്പെട്ട സംഘത്തിനു റേഞ്ച് ഐജി മനോജ്‌ എബ്രഹാം നേതൃത്വം നല്‍കും.രണ്ടു ഡിവൈഎസ്പിമാരും മൂന്ന് സിഐമാരും സംഘത്തിലുണ്ട്.

തിരുവനന്തപുരത്ത് 20 ഓളം പേരാണ് തട്ടിപ്പിന് ഇരയായത്. മൂന്നര ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടു. തിരുവനന്തപുരത്തെ എടിഎമ്മുകളില്‍ ഉപകരണങ്ങള്‍ ഘടിപ്പിച്ചശേഷം മുംബൈയില്‍ നിന്നാണ് പണം പിന്‍വലിച്ചത്. സംസ്ഥാനത്ത് ഇത്തരത്തില്‍ നടക്കുന്ന ആദ്യ തട്ടിപ്പാണിത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍