UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നാളെ മുതല്‍ എടിഎമ്മുകളില്‍ നിന്ന് 4500 രൂപ പിന്‍വലിക്കാം

ഒരു ആഴ്ച പിന്‍വലിക്കാവുന്ന പരമാവധി തുക 24,000 തന്നെ ആയിരിക്കും

എടിഎമ്മുകളില്‍ നിന്ന് ഒരു ദിവസം പരമാവധി പിന്‍വലിക്കാവുന്ന പണം 4500 രൂപ ആക്കി ഉയര്‍ത്തി. നാളെ മുതല്‍ ഇത് നടപ്പാവും. നിലവില്‍ 2500 രൂപ മാത്രമേ ഒരു ദിവസം എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാനാവൂ. അതേസമയം ഒരു ആഴ്ച പിന്‍വലിക്കാവുന്ന പരമാവധി തുക 24,000 തന്നെ ആയിരിക്കുമെന്നും റിസര്‍വ് ബാങ്ക് പ്രസ്താവനയില്‍ അറിയിച്ചു.

ആര്‍ബിഐയ്ക്ക് ആവശ്യത്തിന് കറന്‍സി നോട്ടുകളുണ്ടെന്നും നോട്ട് വിതരണം കാര്യമായി മെച്ചപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞിരുന്നു. അതേസമയം ഇന്നലെയും ബാങ്കുകളില്‍ വലിയ ക്യൂവാണ് ഉണ്ടായിരുന്നത്. ഡിസംബര്‍ 30ന്‌റെ സമയപരിധിക്കകം നോട്ട് മാറ്റാന്‍ സാധിക്കാത്തവര്‍ക്ക് ആര്‍ബിഐ കൗണ്ടറുകളില്‍ മാര്‍ച്ച് 31 വരെ സമയം നല്‍കുമെന്ന് റിസര്‍വ് ബാങ്ക് പറയുന്നു. ഡിസംബര്‍ 30നകം അസാധു നോട്ട് മാറ്റാന്‍ കഴിയാത്തതിന് കാരണം ബോധിപ്പിക്കേണ്ടി വരും. അസാധു നോട്ടുകള്‍ വലിയ തോതില്‍ കൈവശം വയ്ക്കുന്നത് ശിക്ഷാര്‍ഹമായിരിക്കും.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍