UPDATES

മയക്കുമരുന്നിനെതിരെ പ്രചാരണം നടത്തിയ ആംആദ്മി വനിതാ എംഎല്‍എയ്ക്ക് നേരെ ആക്രമണം

ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടി എംഎല്‍എയ്ക്കു നേരെ ആക്രമണം.ചാന്ദ്നി ചൌക്ക് എംഎല്‍എ അല്‍ക്ക ലാംബയ്ക്കാണ് കല്ലേറില്‍ പരിക്കേറ്റത്. യമുനാനഗറിലെ പഴയ ഹനുമാന്‍ ക്ഷേത്രത്തിനടുത്ത്  മയക്കുമരുന്നിനെതിരെ പ്രചാരണം നടത്തുന്നതിനിടെ അവര്‍ക്ക് നേരെ  കല്ലേറുണ്ടാവുകയായിരുന്നു . പോലീസ് സാനിധ്യമുണ്ടായിരുന്ന സമയത്ത് തന്നെയായിരുന്നു അല്‍ക്ക ലാംബയ്ക്കു നേരെ ആക്രമണമുണ്ടായത്. തലക്കു പരിക്കേറ്റിട്ടും പോലീസ് സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ വരുന്നതു വരെ സംഭവസ്ഥലത്തു നിന്നും മാറുകയുണ്ടായില്ല. തുടര്‍ന്ന് അല്‍ക്ക ലാംബയെ അരുണ ആസഫലി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം അവരെ വിട്ടയച്ചു. സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ബിജെപി എംഎല്‍എ ഒപി ശര്‍മ്മയുടെ ശിവ് സ്വീറ്റ്സ് എന്ന കടയില്‍ നിന്നാണ് കല്ലേറുണ്ടായത് എന്ന് സംഭവസമയത്ത് അല്‍ക്ക ലാംബയുടെ കൂടെയുണ്ടായിരുന്ന ബിപിന്‍ റായ് പറഞ്ഞു. സംഭവം നടന്ന ഏരിയയില്‍ പോലീസിന്‍റെ അനുമതിയോടെയാണ് മയക്കുമരുന്ന്  മാഫിയ പ്രവര്‍ത്തിക്കുന്നതെന്ന് അല്‍ക്ക ലാംബ പറഞ്ഞു  .

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍