UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആരാണ് പറഞ്ഞത് ഇന്ത്യ വര്‍ണവെറിയന്‍ രാജ്യമല്ലെന്ന്?

Avatar

ടീം അഴിമുഖം

ഇന്ത്യ വര്‍ണവെറിയന്‍ രാജ്യമല്ലെന്ന് ആരെങ്കിലും പറഞ്ഞോ? ദളിതരെ മൃഗങ്ങളെപ്പോലെ പരിഗണിക്കുന്ന, വെള്ളത്തൊലിയുള്ള വിദേശികളെ തുറിച്ചുനോക്കുന്ന, കറുത്തവരെ നിന്ദയോടെ കാണുന്ന, ഫെയര്‍ ആന്‍ഡ് ലവ്ലി വാരിതേക്കുന്ന ഒരു നാട് വര്‍ണവെറിയുടെതല്ലെന്ന് ആരെങ്കിലും പറഞ്ഞോ?

നൂറ്റാണ്ടുകള്‍ നീണ്ട കൊളോണിയല്‍ അടിച്ചമര്‍ത്തലും അജ്ഞതയും നമ്മുടെ ദേശീയ മനോനിലയെ അറപ്പിക്കും വിധം നിന്ദ്യമാക്കി തീര്‍ത്തിരിക്കുന്നു. വര്‍ണവെറിയന്‍ രാജ്യങ്ങളുടെ ഇന്ത്യയും പ്പെടുന്നതിന്റെ ഏറ്റവും പുതിയ അടയാളവും വന്നിരിക്കുന്നു.

ഇന്ത്യയില്‍ ആഫ്രിക്കക്കാര്‍ക്കെതിരെ മുന്‍വിധിയോടെയും വംശീയ മുന്‍വിധി വെച്ചും നടക്കുന്ന ആക്രമങ്ങള്‍ മൂലം പുതിയ വിദ്യാര്‍ത്ഥികളെ ഇന്ത്യയിലേക്ക് അയക്കരുതെന്ന് ഇന്ത്യയിലെ ഒരു സംഘം ആഫ്രിക്കന്‍ നയതന്ത്ര പ്രതിനിധികള്‍ അവരവരുടെ സര്‍ക്കാരുകള്‍ക്ക് ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച എഴുതി.

കഴിഞ്ഞയാഴ്ച്ച ഡല്‍ഹിയില്‍ കൊല്ലപ്പെട്ട കോംഗളീസ് വിദ്യാര്‍ത്ഥി മസൂണ്ട കിറ്റാഡ ഒലിവറിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് മെയ് 25-ലെ ആഫ്രിക്ക ദിനാഘോഷ പരിപാടികള്‍ ബഹിഷ്കരിക്കാനും ആഫ്രിക്കന്‍ നയതന്ത്ര പ്രതിനിധികള്‍ തീരുമാനിച്ചിരിക്കുന്നു.

“ഇന്ത്യയില്‍ നിലനില്‍ക്കുന്ന അരക്ഷിതാവസ്ഥയുടെയും ഭയത്തിന്റെയും അന്തരീക്ഷത്തില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കഴിയാത്തിടത്തോളം പുതിയ വിദ്യാര്‍ത്ഥികളെ ഇന്ത്യയിലേക്ക് അയക്കരുതെന്ന് പറയുക മാത്രമാണു ആഫ്രിക്കന്‍ നയതന്ത്ര പ്രതിനിധികള്‍ക്ക് മുന്നിലുണ്ടായിരുന്ന വഴി,” എന്നു എറിത്രിയ പ്രതിനിധിയും സംഘത്തിന്റെ ഡീനുമായ അലെം സെഹജ് വോള്‍ഡെമറിയം പറഞ്ഞു.

ചൊവ്വാഴ്ച്ച ഘാന നയതന്ത്ര കാര്യാലയത്തില്‍ നടന്ന യോഗത്തിനുശേഷം മുതിര്‍ന്ന ആഫ്രിക്കന്‍ നയതന്ത്ര പ്രതിനിധികള്‍ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ കാണുകയും “ആഫ്രിക്കക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ എടുക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെടുകയും” ചെയ്തു. അതനുസരിച്ച് “ഇന്ത്യയിലെ ആഫ്രിക്കക്കാരുടെ സുരക്ഷാ ഉറപ്പാക്കാന്‍ അടിയന്തര നടപടികള്‍ എടുക്കുമെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ ഉറപ്പുനല്‍കി. വംശീയതയും ഇന്ത്യയിലെ ആഫ്രിക്കന്‍വെറുപ്പും മാറ്റുന്നതിനുള്ള ബോധവത്കരണവും ഇതില്‍പ്പെടുന്നു,” സംഘത്തിന്റെ ഒരു വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

“Indian Council for Cultural Relations സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ ആഫ്രിക്കന്‍ ദിനാഘോഷ ചടങ്ങുകള്‍ നീട്ടിവെക്കാന്‍ ഞങ്ങള്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇന്ത്യയിലെ ആഫ്രിക്കന്‍ സമൂഹം ദുഖാചരണത്തിലാണ് എന്നതാണു കാരണം,”  അലെം സെഹജ് വോള്‍ഡെ മറിയം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

പല നഗരങ്ങളിലും ആഫ്രിക്കക്കാര്‍ക്കെതിരെ ആക്രമണം നടക്കുന്നതായി നയതന്ത്ര പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ കുറച്ചുമാസങ്ങള്‍ക്കുള്ളില്‍ മാത്രം അര ഡസനോളം ആക്രമണങ്ങള്‍ നടന്നു. ഇത്തരം വംശീയമായ ആക്രമണങ്ങള്‍ ആഫ്രിക്കക്കാര്‍ക്ക് നേരെ മാത്രമല്ല നടക്കുന്നത്. ഡല്‍ഹിയും ബാംഗളൂരുവും പോലുള്ള നഗരങ്ങളില്‍ താമസിക്കുന്ന വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ നിന്നുള്ളവരും  ഇതേ പ്രശ്നം നേരിടുന്നുണ്ട്. കേരളത്തില്‍ നമ്മള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരോട് ഇതിലും മെച്ചമായാണോ പെരുമാറുന്നത്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍