UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തന്നെ ആക്രമിച്ചത് പ്രൊഫഷണല്‍ ബോഡി ബില്‍ഡറെപ്പോലെയുള്ളയാള്‍: ധന്യാ രാമന്‍

അഴിമുഖം പ്രതിനിധി

സാമൂഹിക പ്രവര്‍ത്തകയായ ധന്യാ രാമനു നേരെ അജ്ഞാതന്റെ ആക്രമണം. ഇന്നലെ രാത്രി ഒരു മണിയോടെയാണ് സംഭവം. തചോട്ടു കാവിലെ വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തു കയറിയ അക്രമി ധന്യാ രാമന്റെ കഴുത്തില്‍ കത്തി വയ്ക്കുകയായിരുന്നു. മുഖത്തു ടോര്‍ച്ചടിച്ച് ആളെ ഉറപ്പാക്കിയതിനു ശേഷമാണ് അക്രമം നടത്താന്‍ അജ്ഞാതന്‍ മുതിര്‍ന്നതെന്ന് ധന്യ വ്യക്തമാക്കി. ഭര്‍ത്താവിനെ വിളിച്ചുണര്‍ത്തുന്നതിനിടെ അയാള്‍ രക്ഷപ്പെടുകയും ചെയ്തു. ആരോഗദൃഡഗാത്രനായ പ്രൊഫഷണല്‍ ബോഡി ബില്‍ഡിംഗ് ട്രെയിനറെപ്പോലെയുള്ള ഒരു വ്യക്തിയാണ് അക്രമം നടത്തിയത് എന്ന് അവര്‍ പറഞ്ഞു. ട്രൈബല്‍ വകുപ്പില്‍ അന്വേഷണം നേരിടുന്നവരാവാം ഇതിനു പിന്നില്‍ എന്ന് ധന്യ സംശയിക്കുന്നു. വീടിന്റെ ചുറ്റുമുള്ള ബള്‍ബുകള്‍, ഇലക്ട്രിക്കല്‍ വയറിംഗ് എന്നിവയും മോട്ടോര്‍ പമ്പ് എന്നിവയും അക്രമി നശിപ്പിച്ചു. സുരക്ഷയ്ക്കായി ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തു നിന്നും ബീറ്റ് ഡ്യൂട്ടിയ്ക്ക് പോയ സമയത്താണ് അക്രമം നടന്നത്. വ്യക്തിയെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ സംശയത്തിന്‍റെ പേരില്‍ ഒരാളെ മലയിന്‍കീഴ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതെത്തുടര്‍ന്ന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ധന്യയെ ഫോണില്‍ വിളിച്ച് ആവശ്യമായ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍