രക്തസാക്ഷി മണ്ഡപത്തിന് രണ്ട് കിലോമീറ്റര്‍ അകലെ നാഗംകുളങ്ങര കവലയില്‍ കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ സിപിഎം – ആര്‍എസ്എസ് സംഘര്‍ഷം നടന്നിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ആക്രമണമെന്നാണ് സിപിഎമ്മിന്‌റെ ആരോപണം.
ആലപ്പുഴയിലെ വയലാര്‍ രക്തസാക്ഷി സ്മാരകത്തിന് നേരെ അജ്ഞാതരുടെ ആക്രമണം. ആക്രമണത്തില്‍ രക്തസാക്ഷി മണ്ഡപത്തിന്റെ ഗ്രില്ലുകള്‍ തകര്‍ന്നു. ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം നടന്നതെന്നാണ് കരുതുന്നത്. ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസാണെന്നാണ് സിപിഎമ്മും സിപിഐയും ആരോപിക്കുന്നത്. രക്തസാക്ഷി മണ്ഡപത്തിനെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇരു പാര്‍ട്ടികളും ഇന്ന് വൈകീട്ട് സംയുക്ത പ്രതിഷേധ പ്രകടനം നടത്തും.
രക്തസാക്ഷി മണ്ഡപത്തിന് രണ്ട് കിലോമീറ്റര്‍ അകലെ നാഗംകുളങ്ങര കവലയില്‍ കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ സിപിഎം – ആര്‍എസ്എസ് സംഘര്‍ഷം നടന്നിരുന്നു. അതിന്റെ തുടര്‍ച്ചയാണ് രക്തസാക്ഷി മണ്ഡപത്തിന് നേരേ നടന്ന ആക്രമണമെന്നാണ് സിപിഎമ്മിന്‌റെ ആരോപണം. പൊലീസും ഡോഗ് സ്‌ക്വാഡും സംഭവ സ്ഥലത്ത് പരിശോധന നടത്തി.