UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നടി ആക്രമിക്കപ്പെട്ട സംഭവം: സിനിമ മേഖലയിലുള്ളവരെ ചോദ്യം ചെയ്യാന്‍ തീരുമാനം

സുനിക്ക് ആരെങ്കിലും ക്വട്ടേഷന്‍ കൊടുത്തതാണോ എന്നും അത് സിനിമാ മേഖലയില്‍ നിന്ന് തന്നെ ഉള്ളവരാണോ എന്നുമാണ് പൊലീസ് അന്വേഷിക്കുന്നത്.

എറണാകുളത്ത് പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിനിമ മേഖലയിലുള്ളവരെ പൊലീസ് ചോദ്യം ചെയ്യും. പള്‍സര്‍ സുനിയുടെ ഫോണ്‍ വിളികള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. സിനിമ മേഖലയിലുള്ളവരുടെ കോളുകളും ഇക്കൂട്ടത്തിലുണ്ട്. സംഭവദിവസത്തെ ചില കോളുകള്‍ സംശയാസ്പദമാണെന്ന് അന്വേഷണസംഘം പറയുന്നുണ്ട്. സുനിക്ക് ആരെങ്കിലും ക്വട്ടേഷന്‍ കൊടുത്തതാണോ എന്നും അത് സിനിമാ മേഖലയില്‍ നിന്ന് തന്നെ ഉള്ളവരാണോ എന്നുമാണ് പൊലീസ് അന്വേഷിക്കുന്നത്. നിര്‍മ്മാതാവ് ആന്റോ ജോസഫുമായി പള്‍സര്‍ സുനിക്കുള്ള ബന്ധം സംബന്ധിച്ച് ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണ് പൊലീസ് നീക്കം.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍